കോട്ടയത്ത് സ്കൂട്ടറില്‍ പിക്കപ്പ് വാനിടിച്ച് ദമ്പതികള്‍ മരിച്ചു

കോട്ടയം : കോട്ടയം മണിപ്പുഴയിൽ പിക്ക് അപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. കോട്ടയം മൂലവട്ടം സ്വദേശികളായ മനോജും ഭാര്യ പ്രസന്നയുമാണ് മരിച്ചത്. എം സി റോഡ് മണിപ്പുഴ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് പമ്പിനു സമീപമായിരുന്നു അപകടം ഉണ്ടായത്. അപകടത്തിന് പിന്നാലെ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ ആണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. പമ്പില്‍ നിന്ന് പെട്രോള്‍ അടിച്ച ശേഷം ഇവര്‍ സ്കൂട്ടറില്‍ റോഡിലേയ്ക്കു പ്രവേശിക്കുമ്പോള്‍ എതിരെ അമിത വേഗത്തില്‍ എത്തിയ പിക്കപ്പ് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന് സ്കൂട്ടര്‍ റോഡരികിലേക്ക് തെറിച്ചുവീണു.
ചിങ്ങവനം പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് എം സി റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മനോജ് ജില്ല ആശുപത്രിയിലും നാട്ടകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ജോലി ചെയ്തിരുന്നു. മനോജിന്റെ മൃതദേഹം ജില്ല ജനറല്‍ ആശുപത്രിയിലും പ്രസന്നയുടേത് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ്.
TAGS : ACCIDENT | KOTTAYAM
SUMMARY : A couple died after being hit by a pickup on a scooter in Kottayam



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.