സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

മലപ്പുറം: മുൻ മലപ്പുറം എസ്.പി. സുജിത് ദാസിന്റെ സസ്പെൻഷൻ പിൻവലിച്ചു. സസ്പെൻഷൻ കാലാവധി ആറുമാസം പിന്നിട്ടതോടെയാണ് നടപടി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തിരിച്ചെടുക്കാന്‍ ശിപാര്‍ശ നല്‍കിയത്. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് തിരിച്ചെടുക്കല്‍ നടപടി.

പി.വി. അൻവർ എംഎല്‍എയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതു വിവാദമായതോടെയാണു സുജിത് ദാസിനെതിരെ തിരുവനന്തപുരം റേഞ്ച് ഡിഐജി അന്വേഷണം നടത്തി റിപ്പോർട്ട് നല്‍കിയത്. വിവാദ ഫോണ്‍ സംഭാഷണത്തില്‍ എഡിജിപി എം.ആർ. അജിത്കുമാറിനെതിരെയും മറ്റ് എസ്പിമാരെക്കുറിച്ചും സുജിത് ദാസ് നടത്തിയ പരാമർശങ്ങള്‍ ഗുരുതരമായ ചട്ടലംഘനമാണെന്നായിരുന്നു റിപ്പോർട്ട്.

ക്യാമ്പ് ഓഫിസിലെ മരംമുറി കേസില്‍ നല്‍കിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടു സുജിത് ദാസ് തന്നോട് അപേക്ഷിക്കുന്ന സംഭാഷണവും അൻവർ പുറത്തുവിട്ടിരുന്നു. ഇതു പോലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയതായും വിലയിരുത്തപ്പെട്ടു. തുടർന്നു സെപ്റ്റംബർ അഞ്ചിനാണു മുഖ്യമന്ത്രി സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇ.വി, സി.എൻ.ജി വാഹനങ്ങൾക്ക് 5 വർഷം അധിക കാലാവധി; വൻ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇലക്ട്രിക്, സിഎന്‍ജി വാഹനങ്ങളുടെ അനുവദനീയമായ ഉപയോഗകാലാവധി അഞ്ച് വര്‍ഷം കൂടി...

കർണാടകയിൽ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തം; 1,849 സ്ഥാപനങ്ങളിൽ പരിശോധന

ബെംഗളൂരു: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന ശക്തമാക്കി കർണാടക...

സുരഭിലം ഗ്ലോബൽ മൂന്നാമത് സര്‍ഗ്ഗസംഗമം  സമാപിച്ചു

ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജവും സുരഭിലം ഗ്ലോബലും സംയുക്തമായി സംഘടിപ്പിച്ച സുരഭിലം...

പട്ടാപ്പകല്‍ മോഷണം; വീട് കുത്തിത്തുറന്ന് 8 പവൻ സ്വര്‍ണം കവര്‍ന്നു

പാലക്കാട്: ഒറ്റപ്പാലം കണ്ണിയംപുറത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം. പൂട്ടിയിട്ടിരുന്ന വീട്ടില്‍...

70 വയസ്സിന് മുകളിലുള്ളവര്‍ക്ക് 23 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ; പുതിയ പദ്ധതിയുമായി തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ 70 വയസ്സും അതിനുമുകളില്‍ പ്രായമുള്ളതുമായ മുഴുവൻ മുതിർന്ന പൗരന്മാർക്കും...

വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്‌ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു; രണ്ട് രണ്ട് കാറുകളും ഭാഗികമായി കത്തിനശിച്ചു

മലപ്പുറം: മലപ്പുറം കോട്ടക്കല്‍ ഈസ്റ്റ് വില്ലൂരില്‍ വീട്ടില്‍ ഇലക്‌ട്രിക് സ്കൂട്ടർ ചാർജ്...

ക്ഷേമ പെൻഷനും ക്ഷേമനിധി ബോര്‍ഡ് പെൻഷനും ഫണ്ട് അനുവദിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും വേണ്ട...

കേരളസമാജം ദൂരവാണിനഗർ പൂക്കള മത്സരം 23 ന്

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന പൂക്കള മത്സരം 23ന് രാവിലെ...

Related Articles

Popular Categories