കൊച്ചി: കാലടി സര്‍വകലാശാലയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത 16 വിദ്യാര്‍ഥികളുടെ സസ്പെന്ഷന് പിന്‍വലിക്കണമെന്നും പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും ഹൈക്കോടതി. അച്ചടക്ക സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതി റദ്ദാക്കി. സംഭവത്തിൽ സർവകലാശാല പുതിയ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
വിദ്യാർഥികളെ ഇന്ന് തന്നെ ക്യാമ്പസിൽ തിരിച്ചെടുക്കണമെന്ന് കോടതി നിർദ്ദേശിച്ചു. നടപടിക്രമങ്ങൾ പാലിച്ച് പുതിയ അന്വേഷണം സർവകലാശാലയ്ക്ക് നടത്താം. എന്നാൽ, ഇതിനകം പിന്നിട്ട 84 ദിവസത്തെ സസ്പെൻഷൻ കാലയളവ് ഇതിൽ പരിഗണിക്കണം. പുതിയ അന്വേഷണത്തിന്റെ പേരിൽ വിദ്യാർഥികളെ പരീക്ഷ എഴുതുന്നതിൽ നിന്ന് തടയരുതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസ് പരിഗണിച്ച വിവിധ ഘട്ടങ്ങളില്‍ വൈസ് ചാന്‍സലര്‍ക്കെതിരെ ശക്തമായ പരാമര്‍ശങ്ങളാണ് കോടതി നടത്തിയിരുന്നത്.
ഓഗസ്റ്റ് 13-ന് സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് 16 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്. സസ്പെൻഷൻ കഴിഞ്ഞ് 84 ദിവസവും നിരാഹാര സമരം 22 ദിവസവും പിന്നിടുന്ന ഘട്ടത്തിലാണ് വിദ്യാർത്ഥികൾക്ക് അനുകൂലമായ വിധി വരുന്നത്. അനുകൂല വിധിയുടെ പശ്ചാത്തലത്തിൽ നിരാഹാര സമരം അവസാനിപ്പിക്കുമെന്ന് വിദ്യാർഥികൾ അറിയിച്ചു. അച്ചടക്ക സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളോട് മാപ്പ് പറയാൻ സർവകലാശാല എടുത്ത തീരുമാനവും ഹൈക്കോടതി റദ്ദാക്കി.
ഉത്തരവിന് പിന്നാലെ വിദ്യാർഥികൾ നിരാഹാരസമരം അവസാനിപ്പിച്ചു.. കോടതി വിധിക്കു ശേഷം ക്യാമ്പസ്സില്‍ എസ് എഫ് ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ കൂറ്റന്‍ ആഹ്ലാദ പ്രകടനം നടന്നു. വിദ്യാര്‍ഥികള്‍ക്ക് അധ്യയനം തുടരാമെന്നും പ്രത്യേക പരീക്ഷ നടത്തണമെന്നുള്ള വിധി വൈസ് ചന്‍സലര്‍ സിസ തോമസിനും വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനും കനത്ത തിരിച്ചടിയാണെന്നു സമര സമിതി ചൂണ്ടിക്കാട്ടി. ജീവിതത്തില്‍ തോറ്റുപോയാലും സംഘികള്‍ക്കു മുന്നില്‍ തോല്‍ക്കില്ലെന്ന് എസ് എഫ് ഐ നേതാക്കള്‍ പ്രതികരിച്ചു.
SUMMARY: Special examination to be held; students’ suspension at Kalady revoked.















