തഹസിൽദാരുടെ വാഹനത്തിന് തീയിട്ട യുവാവ് കസ്റ്റഡിയിൽ

ബെംഗളൂരു: തഹസിൽദാരുടെ വാഹനത്തിന് തീയിട്ട യുവാവിനെ കസ്റ്റഡിയിലെടുത്തു. ചിത്രദുർഗ സ്വദേശി പൃഥ്വിരാജ് ആണ് അമ്മയുടെ പരാതി സ്വീകരിക്കാൻ പോലീസ് വിസമ്മതിച്ചതിനെ തുടർന്ന് തഹസിൽദാരുടെ വാഹനത്തിന് തീയിട്ടത്. ചള്ളക്കെരെ തഹസിൽദാരുടെ ഓഫീസിന് പുറത്ത് വെള്ളിയാഴ്ചയാണ് സംഭവം.
വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിക്കുന്നതിന് മുമ്പ് ഓഫീസ് ജീവനക്കാർ ചേർന്ന് തീയണച്ചു. പൃഥ്വിരാജിനെ സംഭവസ്ഥലത്ത് വെച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയും സർക്കാർ സ്വത്ത് നശിപ്പിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിന് കേസെടുക്കുകയും ചെയ്തു.
ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന പൃഥ്വിരാജിനെ ജൂലൈയിൽ കാണാതായിരുന്നു. തുടർന്ന് മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാവ് ചള്ളക്കെരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ജൂലൈ 23ന് പൃഥ്വിരാജ് വീട്ടിൽ തിരിച്ചെത്തിയ ശേഷം അമ്മയുടെ പരാതി സ്വീകരിക്കാത്തത് സംബന്ധിച്ച് പോലീസിനോട് ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും പോലീസ് ഇയാളെ വീട്ടിലേക്ക് പറഞ്ഞയച്ചു.
ഇതുമായി ബന്ധപ്പെട്ട് , ഓഗസ്റ്റ് 14 ന് വിധാന സൗധയ്ക്ക് സമീപം മോട്ടോർ ബൈക്ക് കത്തിച്ച് പൃഥ്വിരാജ് പ്രതിഷേധിച്ചിരുന്നു. എന്നാൽ കേസെടുത്ത ശേഷം പോലീസ് ഇയാളെ പറഞ്ഞയക്കുകയായിരുന്നു. തന്നെയും അമ്മയെയും പോലീസ് അപമാനിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും തഹസീൽദാരുടെ വാഹനവും പൃഥ്വിരാജ് കത്തിക്കാൻ ശ്രമിച്ചത്.
TAGS: KARNATAKA | CUSTODY
SUMMARY: Man sets Tehsildar's vehicle on fire in Chitradurga, detained by police



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.