നരഭോജി ചെന്നായയുടെ ആക്രമണം വീണ്ടും; ഉത്തർപ്രദേശിൽ 11 വയസുകാരി ഗുരുതരാവസ്ഥയിൽ

ലക്നൗ: ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ നരഭോജി ചെന്നായ്ക്കളുടെ ആക്രമണം വ്യാപകമാകുന്നു. ഇന്നലെ രാത്രി 11 വയസുകാരിയെ ചെന്നായ ആക്രമിച്ചു. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. രണ്ട് മാസത്തിനിടെ എട്ട് കുട്ടികൾ അടക്കം ഒമ്പത് പേരെയാണ് ചെന്നായ കൊന്നത്. വീടിനുള്ളിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞും ഇതിൽപ്പെടുന്നു. മുപ്പതിലധികം പേർക്ക് പരിക്കേറ്റു. ഭാഗികമായി ഭക്ഷിച്ച നിലയിലാണ് ചില മൃതദേഹങ്ങൾ കണ്ടെത്തിയത്.
ചെന്നായ്ക്കളുടെ ആക്രമണം കടുത്തതോടെ മേഖലയിൽ വലിയ പ്രതിഷേധം നടക്കുകയാണ്. നരഭോജി ചെന്നായ്ക്കളെ പിടികൂടാൻ ഓപ്പറേഷൻ ഭേഡിയ എന്ന പേരിൽ വനംവകുപ്പും ജില്ലാ ഭരണകൂടവും പോലീസും ചേർന്ന് സംയുക്തമായി പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. രാത്രി പട്രോളിംഗ് അടക്കം നടത്തുന്നുണ്ട്. ഇതിനിടെ അഞ്ച് നരഭോജി ചെന്നായ്ക്കളെ പിടികൂടുകയും ചെയ്തു. ചെന്നായ ആക്രമണം രൂക്ഷമായതോടെ ജില്ലയിലെ മുപ്പതോളം ഗ്രാമങ്ങൾ നിശ്ചലമായ അവസ്ഥയിലാണ്. നാട്ടുകാർ ജോലിക്കോ കുട്ടികൾ സ്കൂളിലോ പോകുന്നില്ല. ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാനും ജാഗ്രത പാലിക്കാനുമാണ് നിർദ്ദേശം.
അതേസമയം നരഭോജി ചെന്നായയുടെ ആക്രമണങ്ങൾ ഉത്തർപ്രദേശിൽ ഒരു പുതിയ സംഭവമല്ല. 1996ൽ പ്രതാപ്ഗഡിലും സമീപ ജില്ലകളായ സുൽത്താൻപൂർ, ജൗൻപൂർ എന്നിവിടങ്ങളിലും 60ൽ അധികം കുട്ടികൾ ചെന്നായ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
TAGS : WOLF ATTACK | UTTAR PRADESH
SUMMARY : The man-eating wolf attacks again; 11-year-old girl in critical condition



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.