ഐപിഎല്‍; റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിൽ, പഞ്ചാബിനെതിരെ എട്ടു വിക്കറ്റിന്‍റെ അനായാസ ജയം

മുല്ലൻപുർ (പഞ്ചാബ്): ഐപിഎല്‍ 18-ാം സീസണില്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ഒന്നാം ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെതിരെ എട്ടു വിക്കറ്റിന്‍റെ അനായാസ ജയം നേടിയാണ് കോഹ്ലിയും സംഘവും കലാശപ്പോരിന് യോഗ്യത നേടിയത്. പഞ്ചാബ് ഉയര്‍ത്തിയ 102 റണ്‍സ് വിജയലക്ഷ്യം 10 ഓവര്‍ ബാക്കിനില്‍ക്കേ ആര്‍സിബി മറികടന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 14.1 ഓവറിൽ 101 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ ആർ.സി.ബി 10 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്തു. ഫിൽ സാൾട്ട് 27 പന്തിൽ മൂന്നു സിക്സും ആറു ഫോറുമടക്കം 56 റൺസെടുത്തു. നായകൻ രജത് പാട്ടീദാർ എട്ടു പന്തിൽ 15 റൺസുമായി പുറത്താകാതെ നിന്നു. വിരാട് കോഹ്ലി (12 പന്തിൽ 12), മായങ്ക് അഗർവാൾ (13 പന്തിൽ 19) എന്നിവരാണ് പുറത്തായ താരങ്ങൾ.

ഐപിഎല്ലില്‍ ആര്‍സിബിയുടെ നാലാം ഫൈനലാണിത്. 2016-ന് ശേഷം ഇതാദ്യമായാണ് ആര്‍സിബി ഫൈനലിലെത്തുന്നത്. നേരത്തെ, മൂന്നു തവണ ബെംഗളൂരു ഐ.പി.എൽ ഫൈനലിലെത്തി‍യെങ്കിലും കിരീടം അകന്നുനിന്നു. ജൂൺ മൂന്നിനാണ് കലാശപ്പോര്. തോറ്റെങ്കിലും പഞ്ചാബിന് ഫൈനലിലെത്താൻ ഇനിയും അവസരമുണ്ട്. ഞായറാഴ്ചത്തെ രണ്ടാം ക്വാളിഫയർ ജയിച്ചാൽ മതി. ഗുജറാത്ത് ടൈറ്റന്‍സ് – മുംബൈ ഇന്ത്യന്‍സ് എലിമിനേറ്റര്‍ മത്സര വിജയികളെ രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് നേരിടും.
<BR>
TAGS ; IPL, ROYAL CHALLENGERS BENGALURU
SUMMARY : IPL; Royal Challengers Bangalore in final; Easy win against Punjab by eight wickets

Hot this week

മലയാളി യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി 

ബെംഗളൂരു: മലയാളി യുവതിയെ ബെംഗളൂരുവില്‍ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ...

പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; പി വിജയന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. പി. വിജയൻ  ക്രമസമാധാന...

ഇറാനെ ആക്രമിക്കില്ല; സൈനിക നീക്കം റദ്ദാക്കി ട്രംപ്

വാഷിങ്ടൺ: ഇറാനെതിരെ ഇന്നലെ രാത്രി നടത്താനിരുന്ന കനത്ത ആക്രമണ പ്രഖ്യാപനത്തിൽ നിന്ന്...

ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ മൂന്ന് റെഡ് കാർഡുകൾ!; ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി മെക്സിക്കോ

മെക്‌സിക്കോ സിറ്റി: 2026 ഫിഫ ലോകകപ്പിൻ്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോയ്ക്ക്...

വിജയ് നാളെ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തും

ബെംഗളൂരു: തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ സി...

ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും പ​വ​ൻ ഖേ​ര​യുമടക്കം നാ​ല് പേ​ർ എ​തി​രി​ല്ലാ​തെ രാ​ജ്യ​സ​ഭ​യി​ലേ​ക്ക്

ബെംഗളൂ​രു: ക​ർ​ണാ​ട​ക​യി​ൽ നിന്നും നി​ന്ന് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും പ​വ​ൻ ഖേ​ര​യുമടക്കം നാ​ല്...

തിരുവനന്തപുരത്ത് അതിശക്തമായ കാറ്റ്; മൂന്ന് വീടുകളുടെ മേൽക്കൂര പറന്ന് പോയി

തിരുവനന്തപുരം: കനത്ത കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. കരമന തളിയിലാണ്...

സ്‌കൂള്‍ വിട്ടെത്തി കുളിക്കാനിറങ്ങി; മലപ്പുറത്ത് സഹോദരങ്ങളായ രണ്ട് കുട്ടികൾ കുളത്തില്‍ മുങ്ങി മരിച്ചു

മലപ്പുറം: മലപ്പുറം, അരീക്കോട് സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. നാലാം...

Related Articles

Popular Categories