Friday, August 15, 2025
20.7 C
Bengaluru

സബർബൻ റെയിൽ പ്രോജക്ട്; ബെംഗളൂരുവിൽ 32,572 മരങ്ങൾ മുറിക്കും

ബെംഗളൂരു: സബർബൻ റെയിൽവേ പ്രോജക്ടുമായി കർണാടക റെയിൽവേ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനി (കെ-റൈഡ്) മുമ്പോട്ടു പോകുമ്പോൾ പാരിസ്ഥിതി വെല്ലുവിളികളാണ് ഉയരുന്നത്. പ്രോജക്ടിനു വേണ്ടി 32,572 മരങ്ങളാണ് മുറിച്ചുമാറ്റേണ്ടി വരിക. 149 കിലോമീറ്റർ ദൈർഘ്യം വരുന്ന റെയിൽവേ പ്രോജക്ട് ബെംഗളൂരുവിന്റെ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന ഒന്നാണ്.

സബർബൻ ട്രെയിനുകളുടെ മെയിന്റനൻസ് ഡിപ്പോ ദേവനഹള്ളിക്ക് സമീപമാണ് നിർമിക്കുന്നത്. ഇവിടെമാത്രം 17505 മരങ്ങൾ മുറിക്കേണ്ടി വരും. ഇവയിൽ വലിയൊരളവ് അക്കേഷ്യാ മരങ്ങളാണ്. ഈ മരങ്ങൾ ചില പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട് എന്നതിനാൽ മുറിച്ചു മാറ്റുന്നതിൽ വലിയ തെറ്റില്ലെന്ന വാദവും ഉയരുന്നുണ്ട്.

പദ്ധതിക്കായി ആകെ മുറിച്ചു മാറ്റുന്ന മരങ്ങളിൽ ഏതാണ്ട് 55 ശതമാനവും ഡിപ്പോ നിർമ്മാണത്തിനു വേണ്ടിയാണ്. ബാക്കി വരുന്ന 15,067 മരങ്ങളിൽ 13996 മരങ്ങളും ബിബിഎംപിയുടെ അധികാരപരിധിയില്‍ വരുന്ന സ്ഥലത്താണുള്ളത്.

നഗരത്തിനു പുരത്ത് ഇതേ പ്രോജക്ടിനായി ഏറ്റെടുക്കുന്ന സ്ഥലങ്ങളിൽ നിന്ന് 18596 മരങ്ങൾ കൂടി നഷ്ടപ്പെടുമെന്ന് റിപ്പോർട്ടുണ്ട്. 1098 മരങ്ങൾ മുറിക്കാനുള്ള അനുമതി ബിബിഎംപി കൊടുത്തുകഴിഞ്ഞു. ഇതിന് പകരമായി 178 മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. മരങ്ങൾ വെട്ടുന്നതിന് പകരമായി വനവൽക്കരണ പരിപാടി നടത്താനായി 8.07 കോടി രൂപ കെ-റൈഡ് നീക്കിവെച്ചിട്ടുണ്ട്. മരം മുറിക്കുന്നതിന് അനുമതി നൽകുന്നതും വളരെ ശ്രദ്ധയോടെയാണ്.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

താമരശ്ശേരിയിലെ 9 വയസുകാരിയുടെ മരണം; സ്രവ പരിശോധയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക്  മരിച്ചത് അമീബിക്...

നാഗാലാൻഡ് ഗവർണര്‍ ലാ. ഗണേശൻ അന്തരിച്ചു

ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില...

പട്ടാപ്പകല്‍ ജനവാസമേഖലയില്‍ രണ്ട് കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒന്നിന് ഗുരുതര പരുക്ക്

ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന്...

ഹുമയൂണ്‍ ശവകുടീരത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു; അഞ്ചുപേര്‍ മരിച്ചു, നിരവധി പേർ‌ക്ക് പരുക്ക്

ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്)​ സമീപമുള്ള...

മയക്കുമരുന്നിനെതിരെ റീൽസ് മത്സരവുമായി ഓൺസ്റ്റേജ് ജാലഹള്ളി

ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി...

Topics

ബെംഗളൂരുവിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു; 10 പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ...

ധർമസ്ഥല; വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ധർമസ്ഥലയില്‍ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനുപിന്നിൽ വലിയ ഗൂഢാലോചനയെന്നും ക്ഷേത്രനഗരത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്...

പൊതുജനങ്ങൾക്ക് രാജ്ഭവന്‍ സന്ദര്‍ശിക്കാന്‍ അവസരം

ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ്...

രേണുകസ്വാമി കൊലക്കേസ്: നടൻ ദര്‍ശന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: രേണുകസ്വാമി വധക്കേസില്‍ കന്നഡ നടൻ ദര്‍ശൻ തുഗുദീപയുടെ ജാമ്യം സുപ്രിംകോടതി...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം ഇന്റർസിറ്റി, മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ് 16 മുതൽ ബയ്യപ്പനഹള്ളിയിൽനിന്ന്

ബെംഗളുരു: കെഎസ്ആർ സ്‌റ്റേഷനില്‍ പിറ്റ്ലൈൻ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു...

ഭാര്യയുമായി അവിഹിത ബന്ധം; ബെംഗളൂരുവില്‍ യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി

ബെംഗളൂരു: ഭാര്യയുമായിഅവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ...

ബെംഗളൂരുവിൽ തെരുവ് നായ ആക്രമണത്തില്‍ പരുക്കേറ്റ രണ്ട് വിദ്യാർഥിനികള്‍ ആശുപത്രിയില്‍

ബെംഗളൂരു: ബെംഗളൂരുവിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് കോളേജ് വിദ്യാർഥിനികൾക്ക് പരുക്ക്....

ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ

ബെംഗളൂരു: 28-ാമത്‌ ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ 20...

Related News

Popular Categories

You cannot copy content of this page