വിമാനങ്ങള്‍ക്ക് നേരെ ഇന്നും ബോംബ് ഭീഷണി; ഇന്ന് 41 വിമാനങ്ങള്‍ക്ക് ഭീഷണി

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് 41 വിമാനങ്ങൾക്ക് ബോംബ് ഭീഷണി. 21 വിസ്താര വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ഇന്ന് ഇതുവരെ ലഭിച്ചത്. എയർ ഇന്ത്യ ഇൻഡിഗോ വിസ്താര വിമാനങ്ങൾക്കാണ് ഇന്ന് ഭീഷണി സന്ദേശം ലഭിച്ചത്. കേന്ദ്ര ഏജൻസികൾ അടക്കം അന്വേഷണം ശക്തമാക്കുമ്പോഴും വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ തുടരുകയാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 150 ഓളം വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. വ്യാജ സന്ദേശങ്ങൾ അയക്കുന്നവർക്ക് യാത്രാ വിലക്കേർപ്പെടുത്തുമെന്നും നിയമ ഭേദഗതിയടക്കം പരിഗണനയിലുണ്ടെന്ന് എന്നും മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ വിമാനങ്ങൾക്ക് പിന്നാലെ ഡൽഹിയിലെ സ്കൂളുകൾക്ക് നേരെയും വ്യാജ ബോംബ് ഭീഷണി. സിആർപിഎഫ് സ്കൂളുകൾക്ക് നേരെയാണ് ഭീഷണി സന്ദേശം. ഇമെയിലൂടെ ലഭിച്ച ഭീഷണി സന്ദേശം അന്വേഷണത്തിൽ വ്യാജമെന്ന് കണ്ടെത്തി. ഡൽഹി രോഹിണിയിലെ സിആർപിഎഫ് സ്കൂൾ മതിലിന് സമീപമായി കഴിഞ്ഞ ദിവസമാണ് സ്ഫോടനം ഉണ്ടായത് ഇതിന് പിന്നാലെയാണ് ഡൽഹിയിലെയും ഹൈദരാബാദിലെയും കൂടുതൽ സിആർപിഎഫ് സ്കൂളുകൾക്ക് നേരെ ഭീഷണി സന്ദേശം എത്തിയത്. ഈമെയിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഭീഷണി സന്ദേശങ്ങൾ വ്യാജമെന്ന് കണ്ടെത്തി.
TAGS : FAKE BOMB THREAT | AVIATION
SUMMARY : Bomb threats against airplanes today; Today 41 flights are threatened



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.