38 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ വെള്ളത്തിൽ മുക്കികൊന്നു. തമിഴ്‌നാട് അരിയല്ലൂര്‍ ജയങ്കണ്ടത്തിനടുത്തുള്ള വടക്കൻ വെള്ളാള ഡിവിഷനിലെ ഉത്‌കോടൈ ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. മുത്തച്ഛൻ വീരമുത്തുവാണ് ഈ ക്രൂര കൃത്യം ചെയ്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മൂത്തമകൾ സംഗീതയുടെ കുഞ്ഞിനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.
ചിത്തിരമാസത്തിൽ ജനിച്ച ആൺകുഞ്ഞ് ദോഷമാണെന്ന് വിശ്വസിച്ചാണ് കൊല. ജ്യോതിഷിയുടെ നിർദേശ പ്രകാരമാണ് കുഞ്ഞിനെ കൊന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. മൂന്ന് ദിവസം മുൻപ് കുട്ടിയെ വീട്ടിലെ ബാരലിനുള്ളിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജ്യോതിഷക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാൽ ജ്യോതിഷി അറസ്റ്റിലായിട്ടില്ല. കുടുംബത്തിലെ മറ്റാർക്കും കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
<BR>
TGAS : TAMILNADU NEWS | CRIME NEWS
SUMMARY :













