കൊടകര കുഴല്‍പ്പണ കേസ്; അന്വേഷണം അവസാനഘട്ടത്തിലാണെന്നും കുറ്റപത്രം ഉടൻ നല്‍കുമെന്നും ഹൈക്കോടതിയില്‍ അറിയിച്ച്‌ ഇ ഡി


കൊച്ചി: കൊടകര കുഴല്‍പ്പണ കേസിലെ അന്വേഷണം അവസാന ഘട്ടത്തിലെന്ന് ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം വേണമെന്നും എൻഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടു. മുൻ ബിജെപി ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.

കൊടകരയില്‍ കവർച്ച ചെയ്യപ്പെട്ട കുഴല്‍പ്പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആയിരുന്നുവെന്നും അതിനുമുമ്പ് ബിജെപി ഓഫീസില്‍ 9 കോടി രൂപ എത്തിച്ചുവെന്നുമായിരുന്നു തിരൂർ സതീഷ് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയായിരുന്നു കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച്‌ പുനരന്വേഷണം ആരംഭിക്കുന്നത്. മൊഴിയെടുപ്പില്‍ നിർണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് നല്‍കിയതായും തിരൂർ സതീഷ് വ്യക്തമാക്കിയിരുന്നു.

ആറു ചാക്കുകളിയി ധർമ്മരാജനെത്തിച്ച പണത്തില്‍ മൂന്ന് ചാക്കുകളിലെ പണം ബിജെപി ജില്ലാ ട്രഷറർ ആയിരുന്ന സുജയ് സേനൻ കടത്തിക്കൊണ്ടുപോയെന്നും തിരഞ്ഞെടുപ്പിനു ശേഷം ബാക്കി വന്ന ഒന്നരക്കോടി രൂപ ബിജെപി ജില്ലാ അധ്യക്ഷൻ കെ കെ അനീഷ് കുമാറും, ജില്ലാ സെക്രട്ടറി കെ ആർ ഹരിയും, സുജയ് സേനനും ചേർന്ന് ചാക്കിലും ബിഗ് ഷോപ്പറിലും ആയി കൊണ്ടുപോയെന്നുമാണ് തിരൂർ സതീഷ് ഏറ്റവും ഒടുവില്‍ ആരോപിച്ചത്.

ബിജെപി ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യമാണ് തിരൂർ സതീഷ് മുന്നോട്ടുവെക്കുന്നത്. തിരൂർ സതീഷന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നല്‍കി. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക അന്വേഷണസംഘം പ്രാഥമികമായി മൊഴി രേഖപ്പെടുത്തിയിരുന്നു.

TAGS :
SUMMARY : Kodakara Pipeline Case; ED informed the High Court that the investigation is at its final stage and the charge sheet will be issued soon


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!