ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍


വയനാട്: മാനന്തവാടി കൂടല്‍കടവില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ടുപേർ പിടിയില്‍. ഹർഷിദ്, അഭിരാം എന്നിവരെയാണ് മാനന്തവാടി പോലീസ് കസ്റ്റഡിയിസെടുത്തത്. വിഷ്‌ണു, നബീല്‍ എന്നീ രണ്ട് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഇവ‌ർക്കായുള്ള തെരച്ചില്‍ പോലീസ് ഊർജിതമാക്കി. ഇന്നലെ രാത്രി വൈകിയും ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു.

ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഹർഷിദിനെയും അഭിരാമിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവ‌ർ ബെംഗളൂരു ബസില്‍ കല്‍പ്പറ്റയിലേക്ക് വരികയായിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. യുവാക്കള്‍ ചേർന്ന് മാതനെ വലിച്ചിഴച്ച കാർ ഇന്നലെ തന്നെ കണിയാംപറ്റയില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. KL 52H8733 എന്ന സെലേരിയോ കാർ മാനന്തവാടി സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്.

മാനന്തവാടി കൂടല്‍കടവില്‍ കഴിഞ്ഞ ദിവസമാണ് ആദിവാസി യുവാവായ മാതനെ റോഡിലൂടെ വലിച്ചിഴച്ചത്. വിനോദസഞ്ചാരികളായ യുവാക്കള്‍ കാറില്‍ കൈ ചേർത്തുപിടിച്ച്‌ അരകിലോമീറ്ററോളം വലിച്ചിഴച്ചു. ചെക്ക് ഡാം കാണാൻ എത്തിയ യുവാക്കള്‍ മറ്റൊരു കാർ യാത്രക്കാരുമായി വാക്ക് തർക്കം ഉണ്ടായി. ഇതില്‍ ഇടപെട്ട നാട്ടുകാർക്ക് നേരെയായി പിന്നീട് അതിക്രമം. പ്രദേശവാസിയായ ഒരു അധ്യാപകനെ കല്ലുകൊണ്ട് ആക്രമിക്കാൻ തുടങ്ങിയപ്പോള്‍ മാതൻ തടഞ്ഞു.

കാറില്‍ വിരല്‍ കുടുങ്ങിയ മാതനെ കൈ വാഹനത്തോട് ചേർത്തു പിടിച്ച്‌ അരകിലോമീറ്ററോളം ടാറിട്ട റോഡിലൂടെ യുവാക്കള്‍ വലിച്ചിഴച്ചു. പിന്നാലെ വന്ന കർ യാത്രക്കാർ ബഹളം വച്ചതോടെയാണ് മാതനെ വഴിയില്‍ തള്ളിയത്. കൈയ്‌ക്കും കാലിനും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

TAGS :
SUMMARY :
The incident where the tribal youth was dragged along the road; Two people were arrested


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!