ഷൂട്ടിംഗിനിടെ സഹതാരത്തോട് മോശമായി പെരുമാറി; നടൻ പ്രശാന്ത് ബെഹ്‌റ പിടിയിൽ

ഹൈദരാബാദ്: സഹതാരമായ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തെലുങ്ക് യൂട്യൂബറും നടനുമായ പ്രശാന്ത് ബെഹ്‌റ പിടിയിൽ. വെബ് സീരീസിനിടെ മോശമായി പെരുമാറിയെന്ന 32 കാരിയായ യുവതിയുടെ പരാതിയിലാണ് ജൂബിലി പോലീസ് കേസെടുത്തിരിക്കുന്നത്.
പെള്ളിവാരമണ്ടി എന്ന വെബ്‌സീരിസിനിടെ പ്രസാദ് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചെന്ന് യുവതി ആരോപിച്ചിരുന്നു. തുടർന്ന് വെബ് സീരിസിൽ നിന്നും യുവതി വിട്ടുമാറി. എന്നാൽ പിന്നീട് പ്രസാദ് മാപ്പുപറയുകയും യുവതിയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം മെക്കാനിക്ക് എന്ന വെബ്‌സീരീസിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചു.
ഈ സീരിസിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചും പ്രസാദ് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് യുവതി പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസാദിനെ അറസ്റ്റ് ചെയ്ത് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പോലീസ് പറഞ്ഞു.
TAGS: NATIONAL | ARREST
SUMMARY: Actor prashant behra arrested over rape charges



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.