Saturday, January 3, 2026
19.2 C
Bengaluru

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 2700 അപ്രന്റിസ്; അപേക്ഷ ക്ഷണിച്ചു

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 2700 ഒഴിവുണ്ട്. 22 ഒഴിവാണ് കേരളത്തിലെ സര്‍ക്കിളുകളിലുള്ളത് (എറണാകുളം-7, കോഴിക്കോട്-5, തിരുവനന്തപുരം-10). ഒരു വര്‍ഷമാണ് പരിശീലനം.

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും മനസ്സിലാക്കാനും കഴിയണം. ഈ ഭാഷ പഠിച്ചതായി തെളിയിക്കുന്നതിന് പത്താം ക്ലാസിലെയോ പന്ത്രണ്ടാം ക്ലാസിലെയോ മാര്‍ക്ക്ഷിറ്റ്/ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ഹാജരാക്കാത്തവര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭാഷാപരിജ്ഞാനം തെളിയിക്കുന്ന പരീക്ഷകൂടി അഭിമുഖീകരിക്കണം. 30.06.2024-ന് 20-28 വയസ്സ് വരെയാണ് പ്രായപരിധി. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി.(എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷത്തെയും ഇളവ് ലഭിക്കും. വിധവകള്‍ക്കും പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും 35 വയസ്സുവരെയും (ഒ.ബി.സി.-38 വയസ്സ്, എസ്.സി./ എസ്.ടി-40 വയസ്സ്) ഇളവ് ലഭിക്കും. വിമുക്തഭടന്മാര്‍ക്ക് നിയമാനുസൃത ഇളവുണ്ട്.

സ്‌റ്റൈപെന്‍ഡ്: ഗ്രാമ/ അര്‍ധ നഗരങ്ങളില്‍ 10,000 രൂപ, നഗരങ്ങളില്‍ 12,000 രൂപ, മെട്രോ നഗരങ്ങളില്‍ 15,000 രൂപ.
ഫീസ്: ഭിന്നശേഷിക്കാര്‍ക്ക് 472 രൂപ, വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും 708 രൂപ, മറ്റുള്ളവര്‍ക്ക് 944 രൂപ എന്നിങ്ങനെയാണ്.
ജി.എസ്.ടി. ഉള്‍പ്പെടെയാണ് ഫീസ്. ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്.

പരീക്ഷ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയുണ്ടാകും. ജൂലായ് 28-നായിരിക്കും പരീക്ഷ. ഒരു മണിക്കൂറാണ് പരീക്ഷാസമയം. ഇംഗ്ലീഷ്/ ഹിന്ദിയായിരിക്കും പരീക്ഷാമാധ്യമം. 100 മാര്‍ക്കിനുള്ള പരീക്ഷയില്‍ ജനറല്‍/ ഫിനാന്‍ഷ്യല്‍ അവേര്‍നെസ്സ്, ജനറല്‍ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആന്‍ഡ് റീസണിങ് ആപ്റ്റിറ്റിയൂഡ്, കമ്പ്യൂട്ടർ നോളെജ് എന്നിവയായിരിക്കും വിഷയങ്ങള്‍.

അപേക്ഷ: വിശദവിവരങ്ങള്‍ www.pnbindia.in/Recruitments.aspx-Â ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: ജൂലായ് 14.

TAGS : JOB VACCANCY | BANK
SUMMARY : 2700 apprentices in Punjab National Bank; Application invited

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മലയാളികൾക്ക് സന്തോഷവാർത്ത; വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിലേക്കും

ന്യൂഡൽഹി: കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി...

വയനാട് ജനവാസ മേഖലയിൽ പുലി

വയനാട്: മുട്ടിൽ മാണ്ടാട് ജനവാസ മേഖലയിൽ പുള്ളിപുലിയെ കണ്ടതായി പ്രദേശവാസി ....

സ്ലീപ്പർ ബസ് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറി അഞ്ച് പേർക്ക് പരുക്ക്

ബെംഗളൂരു: സ്വകാര്യ സ്ലീപ്പർ ബസ് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറി ബസ് ഡ്രൈവർ...

കാത്തിരിപ്പിന് അവസാനം; ഏഴ് വര്‍ഷത്തിന് ശേഷം കാമരാജ് റോഡ് വീണ്ടും തുറന്നു

ബെംഗളൂരു: ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണത്തിനായി ഏഴു വര്‍ഷത്തോളം അടച്ചിട്ട കാമരാജ്...

ആന്റണി രാജു അയോഗ്യൻ; എംഎൽഎ സ്ഥാനം നഷ്ടമാകും, അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല

തിരുവനന്തപുരം: തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജു...

Topics

സ്ലീപ്പർ ബസ് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറി അഞ്ച് പേർക്ക് പരുക്ക്

ബെംഗളൂരു: സ്വകാര്യ സ്ലീപ്പർ ബസ് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറി ബസ് ഡ്രൈവർ...

കാത്തിരിപ്പിന് അവസാനം; ഏഴ് വര്‍ഷത്തിന് ശേഷം കാമരാജ് റോഡ് വീണ്ടും തുറന്നു

ബെംഗളൂരു: ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണത്തിനായി ഏഴു വര്‍ഷത്തോളം അടച്ചിട്ട കാമരാജ്...

ബെംഗളൂരു സ്കൈഡെക്ക് പദ്ധതി; ചല്ലഘട്ട കെംപെഗൗഡ ലേഔട്ടിൽ; 46 ഏക്കർ ബിഡിഎ ഏറ്റെടുക്കും

ബെംഗളൂരു: ബെംഗളൂരുവിലെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സ്കൈഡെക്ക് പദ്ധതിക്കായി ചല്ലഘട്ട...

നമ്മ മെട്രോയില്‍ തിരക്ക് കുറയും; ഗ്രീൻ ലൈനിലേക്ക് 21 പുതിയ ട്രെയിനുകൾ, പർപ്പിൾ ലൈനിലെ ട്രെയിൻ ഇടവേള സമയം കുറയും

ബെംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ, പർപ്പിൾ പാതകളിൽ തിരക്ക് കുറക്കാനുള്ള നടപടികളുമായി...

നടൻ ദർശന്റെ ഭാര്യയ്ക്ക് നേരേ സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തി പോസ്റ്റ്; രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു: നടൻ ദർശന്റെ ഭാര്യ വി ജയലക്ഷ്മിക്കെതിരായി സാമൂഹിക മാധ്യമങ്ങളിൽ അപകീര്‍ത്തി...

ബെസ്‌കോം പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി

ബെംഗളുരു: നഗരത്തിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി...

ഹെബ്ബാൾ മേൽപ്പാലത്തിലെ രണ്ടാമത്തെ ലൂപ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു

ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിൽ നിർമിച്ച രണ്ടാമത്തെ ലൂപ് റോഡ് താഗതത്തിന് തുറന്നുകൊടുത്തു....

ലോകായുക്ത റെയ്ഡ്; ബിഡിഎ ഉദ്യോഗസ്ഥന്റെ 1.53 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ്...

Related News

Popular Categories

You cannot copy content of this page