നിരക്ക് കുറച്ചു, സീറ്റുകൾ കൂട്ടി; കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ നവകേരള ബസ് ഉടൻ

ബെംഗളൂരു: നവകേരള ബസ് വീണ്ടും നിരത്തിലേക്ക്. കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ സർവീസ് നടത്താനായി നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് വീണ്ടും കോഴിക്കോട് എത്തിച്ചു. ബെംഗളൂരുവിൽ നിന്നാണ് പണികൾ പൂർത്തിയാക്കി ബസ് കൊണ്ടുവന്നത്. നേരത്ത സർവീസ് നടത്തിയപ്പോൾ ഉണ്ടായതിനേക്കാൾ അധികം സീറ്റുകൾ ബസിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
ബസിൽ 11 സീറ്റുകളാണ് അധികമായി ഘടിപ്പിച്ചത്. ആകെ 37 സീറ്റുകളാണുള്ളത്. എസ്കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കി. മുൻഭാഗത്ത് മാത്രമാണ് നിലവിൽ ഡോർ ഉള്ളത്. അതേസമയം ബസിൽ ശൗചാലയം നിലനിർത്തിയിട്ടുണ്ട്. ബസ് സർവീസിന്റെ ടിക്കറ്റ് നിരക്കും കുറച്ചു. നേരത്തെ 1280 രൂപ ആയിരുന്നു ടിക്കറ്റ് നിരക്ക്. ഇനി 930 രൂപയായിരിക്കും ഈടാക്കുക. ഇതുവഴി കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസാണ് പിന്നീട് ബെംഗളൂരു – കോഴിക്കോട് റൂട്ടിൽ സർവീസ് തുടങ്ങിയത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാൻ വേണ്ടി 1.6 കോടി രൂപയ്ക്കാണ് ഭാരത് ബെൻസിന്റെ ബസ് വാങ്ങിയത്. മുൻ ഭാഗത്ത് ഹൈഡ്രോളിക് ലിഫ്റ്റും പിറകിൽ ഓട്ടോമാറ്റിക് വാതിലും ബാത്ത്റൂം സൗകര്യങ്ങളുമുണ്ടായിരുന്ന ബസാണിത്.
TAGS: KERALA | NAVAKERALA BUS
SUMMARY: Navakerala bus on track again for Kozhikod – Bengaluru route



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.