‘കേരളവുമായുള്ളത് ആജീവനാന്ത ബന്ധം, എല്ലാവരെയും ഓര്‍ക്കും’; മലയാളത്തില്‍ യാത്ര പറഞ്ഞ് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയിലേക്ക് പോകുന്നതിനായി തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ചു. കേരളവുമായി ആജീവനാന്ത ബന്ധമായിരിക്കുമെന്ന് ഗവർണർ പറഞ്ഞു. കേരളത്തിലുള്ളവർക്ക് നല്ലത് വരട്ടെ. എല്ലാവരെയും എന്നും ഓർക്കുമെന്നും ഔദ്യോഗിക യാത്രയയപ്പ് നല്‍കാത്തതില്‍ പരിഭവമില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.
എല്ലാവർക്കും ആശംസകള്‍. ഒരുപാട് നന്ദിയുണ്ട്. എനിക്ക് സനേഹവും പിന്തുണയും തന്ന എല്ലാവർക്കും നന്ദി. കഴിഞ്ഞ അഞ്ച് വർഷങ്ങള്‍ എനിക്ക് പ്രയാസം നിറഞ്ഞതായിരുന്നില്ല. ഞാൻ എന്റെ ഉത്തരവാദിത്തമാണ് നിർവ്വഹിച്ചത്. സർക്കാരിനും ആശംസകള്‍. അവർ കേരളത്തിലെ ജനങ്ങളുടെ നൻമയ്ക്കുവേണ്ടി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ മുഴുവൻ മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗ് വിടപറഞ്ഞ ദുഃഖാചരണത്തിലാണ്. അതുകൊണ്ടാണ് ഔദ്യോഗിക യാത്രയയപ്പ് നല്‍കാതിരുന്നത്'- അദ്ദേഹം വ്യക്തമാക്കി.
ബിഹാര്‍ ഗവര്‍ണറായി ജനുവരി രണ്ടിന് ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേല്‍ക്കും. കേരളത്തിന്റെ പുതിയ ഗവര്‍ണറായി നിയോഗിക്കപ്പെട്ട രാജേന്ദ്ര വിശ്വനാഥ് അര്‍ലേകറും ജനുവരി രണ്ടിനാണ് സ്ഥാനമേല്‍ക്കുന്നത്.
TAGS : ARIF MUHAMMAD KHAN
SUMMARY : ‘Lifelong connection with Kerala, will be remembered by all'; Arif Muhammad Khan says goodbye in Malayalam



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.