അനാവശ്യമായി ഹോൺ മുഴക്കി; ബസ് ഡ്രൈവർക്ക് അതേ രീതിയിലുള്ള ശിക്ഷ നൽകി ട്രാഫിക് പോലീസ്

ബെംഗളൂരു: അനാവശ്യമായി ഹോൺ മുഴക്കിയ ബസ് ഡ്രൈവർക്ക് അതേ രീതിയിലുള്ള ശിക്ഷ നൽകി ട്രാഫിക് പോലീസ്. ഡ്രൈവർമാരെ വാഹനത്തിന്റെ മുൻവശത്ത് കുത്തിയിരുത്തി ഹോണടി ശബ്ദം കേൾപ്പിക്കുന്നതാണ് ശിക്ഷ. ശിവമോഗയിലാണ് സംഭവം.
നിരത്തുകളിൽ ഡ്രൈവർമാർ അനാവശ്യമായി ഹോണടിക്കുന്നത് വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പ്രായമായവർ അടക്കം പരാതി പറയുഞ്ഞിരുന്നുവെന്നും ഇത് നേരിട്ട് ഡ്രൈവർമാർക്ക് ബോധ്യപ്പെടുത്തി നൽകാനാണ് പുതിയ ശിക്ഷ നടപ്പാക്കിയതെന്നും പിഎസ്ഐ തിരുമലേഷ് പറഞ്ഞു. ഉച്ചത്തിലുള്ള ഡെസിബെല്ലുള്ള ഹോണുകൾ ഉപയോഗിച്ചതിന് പിഴ ചുമത്താൻ ജില്ലയിൽ ട്രാഫിക് പോലീസ് പ്രത്യേക ഡ്രൈവ് നടത്തുന്നുണ്ട്. ബസ്സിനുള്ളിൽ ഇരിക്കുമ്പോൾ അതിൻ്റെ ശബ്ദം എങ്ങനെയാണെന്ന് ഡ്രൈവർമാർക്ക് മനസ്സിലാകുന്നില്ല. അവർ പുറത്തു വന്ന് നേരിട്ട് അനുഭവിക്കുമ്പോൾ മാത്രമേ അതിൻ്റെ തീവ്രത മനസ്സിലാകൂവെന്ന് തിരുമലേഷ് പറഞ്ഞു.
This drive is required by @KPTrafficDept also, I don't know why such loud honking is allowed by Kolkata police, bus drivers in Kolkata are also responsible for many accidents, please pay attention @CPKolkata as kolkata is a city of Joy and let it not become City of Noise. pic.twitter.com/QMJg34Xovj
— Osho Vaani 🇮🇳 ओशो वाणी (@arorannu) January 20, 2025
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. നിരവധി പേരാണ് പോലീസിന്റെ ശിക്ഷ നടപടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.
TAGS: KARNATAKA | TRAFFIC POLICE
SUMMARY: Karnataka traffic cop’s punishment for blowing horns, Drivers made to hear honking