മഹാകുംഭമേളയ്ക്കിടെ വീണ്ടും തീപിടിത്തം; പതിനഞ്ചോളം ടെൻ്റുകൾ കത്തി

ഡൽഹി: ഉത്തർപ്രദേശ് പ്രയാഗ് രാജിലെ മഹാ കുംഭമേളക്കിടെ വീണ്ടും തീപിടിത്തം. ഇന്നലെ വൈകിട്ടാണ് സന്യാസിമാരുടെ കൂട്ടായ്മകൾ താമസിക്കുന്ന ടെൻ്റുകൾക്ക് തീപിടിച്ചത്. സെക്ടർ 22 ൽ 15 ടെൻ്റുകളാണ് കത്തി നശിച്ചത്. എന്നാൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. അഗ്നിശമന സേനയും പോലീസും ഭക്തരും ചേർന്ന് നിയന്ത്രണവിധേയമാക്കി. 19ന് സെക്‌ടർ 19ലെയും 20ന് സെക്‌ടർ 16ലെയും ടെന്റുകൾ കത്തിനശിച്ചിരുന്നു.
കഴിഞ്ഞ ദിവസം തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ച സംഭവത്തിന് ശേഷമാണ് ഇന്നലെ തീപിടുത്തമുണ്ടായത്. നിലവിൽ തീണയച്ചിട്ടുണ്ട്. അധികൃതരുൾപ്പെടെ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. പ്രദേശത്തേക്ക് ജനം പ്രവേശിക്കുന്നതിനേയും വിലക്കിയിട്ടുണ്ട്. അതേസമയം, തിക്കിലും തിരക്കിലും ആളുകൾ മരിച്ച സംഭവത്തിൽ യുപി സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ അപകട സ്ഥലത്തെത്തി പരിശോധന നടത്തി.
കമ്മീഷൻ അംഗങ്ങൾ വ്യാഴാഴ്ച ലഖ്‌നൗവിലെ ജൻപഥിലുള്ള ഓഫീസിലെത്തി അന്വേഷണത്തിൻ്റെ ചുമതല ഏറ്റെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. റിട്ട. ജസ്റ്റിസ് ഹർഷ് കുമാർ ചെയർമാനായ സമിതിയിൽ റിട്ട. ഐഎഎസ് ഡി.കെ. സിംഗ്, റിട്ട. ഐപിഎസ് വി.കെ. ഗുപ്ത എന്നിവരാണ് അംഗങ്ങൾ. അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം സമയമുണ്ടെങ്കിലും അത് എത്രയും വേഗം അവസാനിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് (റിട്ട.) ഹർഷ് കുമാർ പറഞ്ഞു.
മൗനി അമാവാസി സ്നാന ചടങ്ങിനിടെയുണ്ടായ സംഭവത്തിൽ 30 പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുരന്തത്തിൻ്റെ കാരണം അന്വേഷിക്കാൻ മൂന്നംഗ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത്. ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് തിക്കും തിരക്കും ഉണ്ടാകാനിടയായ കാരണങ്ങളും സാഹചര്യങ്ങളും പരിശോധിക്കാനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ശുപാർശകൾ നൽകാനും ജുഡീഷ്യൽ കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കമ്മിഷൻ രൂപീകരിച്ച് ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
TAGS : MAHA KUMBHMELA | FIRE BREAKOUT
SUMMARY : Another fire breaks out during Mahakumbh Mela; around fifteen tents burnt down



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.