തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഒക്ടോബര്‍ നാലിലേക്ക് മാറ്റി

തിരുവനന്തപുരം: തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മാറ്റിവെച്ചു. ഒക്ടോബര്‍ നാലിലേക്കാണ് നറുക്കെടുപ്പ് മാറ്റിയത്. ടിക്കറ്റുകള്‍ പൂര്‍ണമായി വില്‍പ്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് തീയതി മാറ്റിയത്. ഈ വർഷത്തെ തിരുവോണം ബമ്പർ BR 105 നാളെയായിരുന്നു നറുക്കെടുപ്പ് നടത്താനിരുന്നത്. ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും അഭ്യര്‍ത്ഥന പരിഗണിച്ചാണ് നറുക്കെടുപ്പ് മാറ്റിവെച്ചതെന്നാണ് വിശദീകരണം.

തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാണ് തിരുവോണം ബമ്പ‍ർ നറുക്കെടുപ്പ് നടക്കുക. 500 രൂപയാണ് ഒരു ബമ്പർ ടിക്കറ്റിന്റെ വില. 25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരുകോടി വീതം ഇരുപത് പേര്‍ക്ക് ലഭിക്കും. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം.

എല്ലാ വർഷത്തെയും പോലും ഇത്തവണയും മികച്ച വിൽപ്പനയാണ് തിരുവോണം ബമ്പറിന് ലഭിക്കുന്നത്. ഇത്തവണ അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ലോട്ടറി വകുപ്പ് ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞു. വിൽപ്പനയിൽ ഏറ്റവും മുന്നിൽ പാലക്കാടാണ്. 14,07,100 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂര്‍ ജില്ല 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം 8,75,900 ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞു. കഴിഞ്ഞ വർഷം 71.40 ലക്ഷം തിരുവോണം ബമ്പർ ടിക്കറ്റുകളായിരുന്നു വിറ്റഴിഞ്ഞിരുന്നത്.
SUMMARY: Thiruvonam bumper draw postponed to October 4

Hot this week

ലഹരി മാഫിയക്കെതിരെ മിന്നൽ വേട്ട; ‘ഓപ്പറേഷൻ തൂഫാനിൽ’ 368 പേർ അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിമാഫിയകൾക്കെതിരെ ശക്തമായ നടപടികളുമായി പോലീസ്. 'ഓപ്പറേഷൻ തൂഫാൻ: ദി...

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ സി പി എം ആക്രമണം: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ എന്‍ഫോഴ്സ്‌മെന്റ്...

വമ്പൻ പ്രഖ്യാപനങ്ങളുമായി ഡികെ ശിവകുമാർ; വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര, 56,000 സർക്കാർ നിയമനങ്ങള്‍, ബെംഗളൂരുവിന് 2,000 കോടിയുടെ അടിസ്ഥാന വികസന പാക്കേജ്

ബെംഗളൂരു: മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡികെ ശിവകുമാർ. ആദ്യ...

ഇന്‍ഡ്യ സഖ്യയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഡിഎംകെ തീരുമാനം

ചെന്നൈ: ഇന്ത്യ സഖ്യയോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ ഡിഎംകെ. കോണ്‍ഗ്രസ്...

ജോര്‍ജ് കുര്യന് രാജ്യസഭാ സീറ്റില്ല; കേന്ദ്ര മന്ത്രിസ്ഥാനം ഒഴിയാൻ സാദ്ധ്യത

ഡല്‍ഹി: കേന്ദ്രമന്ത്രി ജോർജ് കുര്യന് രാജ്യസഭാ സീറ്റ് നല്‍കാതെ ബിജെപി. രാജ്യസഭ...

ആന്റി ഡോട്ട് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ മുഖ്യമന്ത്രി വി. ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി

ബെംഗളൂരു: മയക്കുമരുന്നുപയോഗത്തിനെതിരെ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയായ ആന്റി ഡോട്ട്...

കാരുണ്യ ബെംഗളൂരു ആദ്യഘട്ട പഠന സഹായ വിതരണം

ബെംഗളൂരു: ജീവകാരുണ്യ സേവനരംഗത്തെ കൂട്ടായ്മയായ കാരുണ്യ ബെംഗളൂരു വർഷങ്ങളായി നൽകിവരുന്ന പഠന...

Related Articles

Popular Categories