മറവിരോഗമുണ്ട്, പൊതുജീവിതം അവസാനിപ്പിക്കുന്നതായി കവി കെ സച്ചിദാനന്ദന്‍

പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നതായി കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ സച്ചിദാനന്ദന്‍. തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് താന്‍ പൊതുജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴുവര്‍ഷം മുമ്പ് ഒരു താല്‍ക്കാലിക മറവിരോഗത്തിന് വിധേയനായിരുന്നുവെന്ന…വിധേയനായിരുന്നുവെന്നും അന്നുമുതല്‍ മരുന്നു കഴിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു. അഞ്ചുദിവസമായി ആശുപത്രിയില്‍ കഴിയുകയാണെന്നും ഒക്ടോബര്‍ മാസം നിറയെ നിറയെ പരിപാടികളില്‍ പങ്കെടുത്തതുകൊണ്ട് സ്‌ട്രെസ് വല്ലാതെ ബാധിച്ചുവെന്നും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കവിതയുമായി ബന്ധപ്പെട്ട പരിപാടികളിലെ ഇനി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുള്ളൂ എന്നും പൊതുയോഗങ്ങള്‍ക്കും മറ്റും ആരും ഇനി വിളിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം താന്‍ എഴുതുമെന്ന് അറിയിച്ചാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സുഹൃത്തുക്കളെ, ഞാന്‍ ഏഴ് വര്‍ഷം മുന്‍പ് ഒരു താത്കാലികമറവി രോഗത്തിന് (transient global amnesia) വിധേയനായിരുന്നു. അന്നുമുതല്‍ മരുന്നും ( Levipil 500, twice a day) കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല. എന്നാല്‍ നവംബര്‍ 1ന് പുതിയ രീതിയില്‍ അത് തിരിച്ചുവന്നു. കാല്‍മരവിപ്പ്, കൈ വിറയല്‍, സംസാരിക്കാന്‍ പറ്റായ്ക, ഓര്‍മ്മക്കുറവ്- ഇങ്ങിനെ അല്‍പനേരം മാത്രം നില്‍ക്കുന്ന കാര്യങ്ങള്‍. അഞ്ച് ദിവസമായി ആശുപത്രിയില്‍. ഒക്ടോബര്‍ മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. സ്ട്രെസ് ആണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണം എന്ന് ഡോക്ടര്‍മാര്‍. അതുകൊണ്ട് പതുക്കെപ്പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുന്നു. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു.

ക്രിസ്തുവും ബുദ്ധനും മുതല്‍ ആരുടെയും പ്രസംഗംകൊണ്ട് ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60 വര്‍ഷത്തെ അനുഭവം എന്നെ ബോധ്യപ്പെടുത്തി. അതുകൊണ്ട് എന്റെ ജീവന്‍ നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ; ഈ ടേം കഴിയുംവരെ അക്കാദമിയുടെ ചില പരിപാടികളിലും. ദയവായി എന്നെ പൊതുയോഗങ്ങള്‍ക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്‍ എഴുതും. എപ്പോള്‍ വേണമെങ്കിലും അവ ഇല്ലാതാകാം.

<Br>
TAGS : K SATCHIDANANDAN
SUMMARY: Poet K Satchidanandan says he has amnesia and is ending his public life

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാൻസര്‍ രോഗികള്‍ക്ക് ആശ്വാസം; മരുന്നുകളുടെ വിലനിയന്ത്രണം പ്രാബല്യത്തില്‍

ഡല്‍ഹി: കാൻസര്‍ രോഗികള്‍ക്ക് ആശ്വാസമായി രാജ്യത്ത് കാൻസർ മരുന്നുകളുടെ വിലനിയന്ത്രണം പ്രാബല്യത്തില്‍...

മുസ്ലിം യൂത്ത് ലീഗ് റാലി: മുനവറലി ശിഹാബ് തങ്ങള്‍ക്കും പി.കെ. ഫിറോസിനുമെതിരെ കേസെടുത്തു

കൊച്ചി: കൊച്ചിയില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഗതാഗതക്കുരുക്ക്...

ബംഗ്ലാദേശിലേക്ക് മടങ്ങാൻ നീക്കം; പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കി ഷെയ്ഖ് ഹസീന

ഡല്‍ഹി: ബംഗ്ലാദേശില്‍ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പുറത്താക്കപ്പെട്ട് ഇന്ത്യയില്‍ അഭയം തേടിയ...

ബീമാപള്ളി ഉറൂസ്; ബുധനാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി

തിരുവനന്തപുരം: ബീമാപള്ളി ദർഗ്ഗ ഷരീഫിലെ വാർഷിക ഉറൂസ് മഹോത്സവം പ്രമാണിച്ച്‌ നവംബർ...

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്ന് വർധനവ്. ഇന്ന് 22 കാരറ്റ്...

ആലുവയിൽ ഹാലോവിൻ പാർട്ടിക്കിടെ 15ക്കാരിക്ക് നേരെ ലൈംഗികാതിക്രമം

കൊച്ചി: ആലുവയിലെ റിസോർട്ടില്‍ ഹാലോവിൻ പാർട്ടിയുടെ മറവില്‍ ലഹരി ഉപയോഗവും പ്രായപൂർത്തിയാകാത്ത...

മലപ്പുറത്ത് 2 പേര്‍ക്ക് കൂടി ഷിഗെല്ല; 100 ലേറെ പേര്‍ക്ക് രോഗ ലക്ഷണം

മലപ്പുറം: മലപ്പുറത്ത് വീണ്ടും രണ്ട് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ...

ഇന്തോനേഷ്യയില്‍ കാട്ടുതീ നിയന്ത്രണ ദൗത്യത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ഒരാള്‍ മരിച്ചു

ജക്കാർത്ത: ഇന്തോനേഷ്യയില്‍ കാട്ടുതീ നിയന്ത്രിക്കാനുള്ള ദൗത്യത്തിനിടെ ഹെലികോപ്റ്റർ നദിയില്‍ തകർന്നുവീണ് ഒരാള്‍...

Related Articles

Popular Categories