റെയിൽവേയുടെ ഡോർ ടു ഡോർ പാർസൽ സേവനം ബെംഗളൂരുവിലും

ബെംഗളൂരു: പാർസലുകൾ അയയ്ക്കുന്നതിനുള്ള നടപടികൾ കൂടുതൽ ലളിതമാക്കാൻ ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്ന ഡോർ ടു ഡോർ പാർസൽ സേവനത്തിൽ ബെംഗളൂരുവും ഉൾപ്പെടുന്നു. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളൂരു, പൂനെ എന്നീ എട്ട് നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ ലക്ഷ്യമിടുന്നത്.

‘റേൽ പാർസൽ ആപ്പ് ഗർ സേ ഗർ തക് ‘എന്ന പേരിലുള്ള മൊബൈൽ ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും പാർസലുകൾ ബുക്ക് ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കുന്നത്. ആൻഡ്രോയിഡ്, ഐ.ഒ.എസ്. പ്ലാറ്റ്ഫോമുകൾക്കായി ആപ്പ് വികസിപ്പിച്ചുവരികയാണ്. റെയിൽവേയുടെ സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് ആണ് സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്നത്.

സ്വകാര്യ ലോജിസ്റ്റിക്സ് സേവനദാതാക്കളുടെ സഹായത്തോടെയാണ് വീടുകളിൽനിന്നുള്ള ശേഖരണവും അവസാനഘട്ട വിതരണവും നടത്തുക. ഉപഭോക്താവിന്റെ വിലാസത്തിൽനിന്ന് ലോജിസ്റ്റിക്സ് പങ്കാളി പാർസൽ ശേഖരിച്ച് റെയിൽവേ പാർസൽ ഓഫീസിലെത്തിക്കും.
പിന്നീട്റെയിൽവേ പാർസൽ ലക്ഷ്യസ്ഥാനത്തെ സ്റ്റേഷനിലേക്ക് എത്തിക്കും.

ലക്ഷ്യസ്ഥാനത്തെ ലോജിസ്റ്റിക്സ് പങ്കാളി പാർസൽ സ്വീകർത്താവിന്റെ വിലാസത്തിൽ എത്തിക്കും.പാർസൽ പാക്കിങ്, സംഭരണം തുടങ്ങിയ അധിക സേവനങ്ങളും ആവശ്യാനുസരണം തിരഞ്ഞെടുക്കാം.

ആപ്പിലൂടെ ഉപഭോക്താക്കൾക്ക് ലോജിസ്റ്റിക്സ് സേവനദാതാവിനെ തിരഞ്ഞെടുക്കാനും പാർസലിന്റെ വിവരങ്ങൾ നൽകാനും ഡിജിറ്റൽ പേയ്‌മെന്റ് നടത്താനും സാധിക്കും. പാർസലിന്റെ യാത്രയുടെ വിവിധ ഘട്ടങ്ങളിൽ ലഭിക്കുന്ന വിവരങ്ങൾ ആപ്പിലൂടെ അറിയാനാകും. ബുക്കിങ് 15 ദിവസം വരെ മുൻകൂട്ടി നടത്താം. എന്നാൽ തിരഞ്ഞെടുക്കുന്ന ട്രെയിനിന്റെ പുറപ്പെടൽ സമയത്തിന് കുറഞ്ഞത് ഒരു ദിവസം മുമ്പ് ബുക്കിങ് പൂർത്തിയാക്കണം. ട്രെയിനിലെ ലഭ്യമായ സ്ഥലത്തിനനുസരിച്ചായിരിക്കും ബുക്കിങ്.

പാർസലിന്റെ ഭാരം, വലുപ്പം, യാത്രാദൂരം, ട്രെയിനിന്റെ വിഭാഗം എന്നിവ അനുസരിച്ചായിരിക്കും റെയിൽവേ നിരക്ക്. വീടുകളിൽനിന്നുള്ള ശേഖരണത്തിനും അവസാനഘട്ട വിതരണത്തിനുമുള്ള ലോജിസ്റ്റിക്സ് ചാർജുകൾ പ്രത്യേകം കണക്കാക്കും. റെയിൽവേ നിരക്കും സ്വകാര്യ സേവനദാതാവിന്റെ നിരക്കും ആപ്പിൽ വേർതിരിച്ച് കാണിക്കും. യു.പി.ഐ., ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് തുടങ്ങിയ മാർഗങ്ങളിലൂടെ ഒറ്റ ഇടപാടിൽ പണമടയ്ക്കാനും സൗകര്യമുണ്ടാകും.

പദ്ധതിക്കുള്ള മാർഗനിർദേശങ്ങൾ റെയിൽവേ ബോർഡ് പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ആവശ്യമായ സാങ്കേതിക പരീക്ഷണങ്ങൾ പൂർത്തിയാക്കിയശേഷം മാത്രമേ ഔദ്യോഗികമായി സേവനം ആരംഭിക്കൂ. പദ്ധതി നടപ്പാകുന്നതോടെ സാധാരണക്കാർക്കും ചെറുകിട വ്യാപാരികൾക്കും വലിയ പാർസലുകൾ അയയ്ക്കുന്ന സ്ഥാപനങ്ങൾക്കും റെയിൽവേ ഗതാഗതം കൂടുതൽ സൗകര്യപ്രദമായി ഉപയോഗിക്കാനാകും.
SUMMARY: Door to Door Parcel Service of Railways in Bengaluru as well

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അച്ഛനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെ കെ.എസ്.ആർ.ടി.സി ബസിടിച്ച് 15കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: അച്ഛനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പത്താം ക്ലാസ് വിദ്യാർഥിനി കെ.എസ്.ആർ.ടി.സി...

വിഷപ്പുകയിൽ ശ്വാസംമുട്ടി ഡല്‍ഹി; വായു ഗുണനിലവാര സൂചിക അഞ്ഞൂറ് കടന്നു

ന്യൂഡൽഹി:  ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ അതിതീവ്രമായ വായുമലിനീകരണത്തിലും വിഷപ്പുകയിലും മുങ്ങി രാജ്യതലസ്ഥാനം. ഡൽഹിയുടെ...

യുവജന ക്യാംപ് നാളെമുതൽ

ബെംഗളൂരു: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ യങ്...

ദീപാവലി ആഘോഷങ്ങൾക്കിടെ അപകടങ്ങൾ; ബെംഗളൂരുവിൽ 32 പേർക്ക് പരുക്ക്

ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ ബെംഗളൂരുവിൽ 32 പേർക്ക്...

യമനിൽ രണ്ടാഴ്‌ചയായി കുടുങ്ങിയ 19 ഇന്ത്യൻ നാവികരെ മോചിപ്പിച്ചു

ന്യൂഡൽഹി: യമനിലെ ഹുദൈദ, സന എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ടാഴ്‌ചയായി കുടുങ്ങിക്കിടന്ന 19 ഇന്ത്യൻ...

ബെംഗളൂരു കൂട്ടക്കൊലക്കേസ്: മൈസൂരു ചാമുണ്ഡികുന്നിന് സമീപം രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ രാജാജിനഗറിൽ ഏഴ് പേരെ കൊലപ്പെടുത്തിയെന്ന കേസിൽ രണ്ട് മൃതദേഹങ്ങൾ...

ഇ​സ്ര​യേ​ലി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ നീ​ക്കം: നെതന്യാഹുവിൻ്റെ പിന്തുണ സ്വീകരിക്കാൻ തയ്യാറെന്ന് ഗാ​ദി ഐ​സ​ൻ​കോ​ട്ട്

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ലി​ൽ പു​തി​യ സ​ഖ്യ​സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ നി​ല​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ...

പെട്രോള്‍ ഉത്പന്നങ്ങളിലെ എഥനോളിന്റെ അളവറിയാന്‍ ഇന്ന് മുതല്‍ പരിശോധന

തിരുവനന്തപുരം: പെട്രോള്‍ ഉത്പന്നങ്ങളിലെ എഥനോളിന്റെ അളവറിയാന്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ പരിശോധന....

Related Articles

Popular Categories