മതപരിവർത്തന നിരോധന ബിൽ രാജസ്ഥാൻ നിയമസഭയിൽ; നിർബന്ധിത മതപരിവർത്തനത്തിന് 10 വർഷം വരെ തടവും 50,000 രൂപ വരെ പിഴയും


ജയ്പൂർ : മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാൻ ഒരുങ്ങി രാജസ്ഥാൻ സർക്കാർ. മതപരിവർത്തന വിരുദ്ധ ബിൽ രാജസ്ഥാൻ നിയമസഭയിൽ അവതരിപ്പിച്ചു. 2024 നവംബർ 30-ന് രാജസ്ഥാൻ മന്ത്രിസഭ അംഗീകാരം നൽകിയ ശേഷമാണ് ഇപ്പോൾ ഈ ബിൽ നിയമസഭയിൽ അവതരിപ്പിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി ഗജേന്ദ്ര സിംഗ് ഖിൻവ്‌സർ ആണ് ബജറ്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചത്. സഭ ബില്ലിൽ ചർച്ച നടത്തുകയും വോട്ട് ചെയ്ത ശേഷം പാസാക്കുകയും ചെയ്യും.

.ബിൽ പ്രകാരം ബലം പ്രയോഗിച്ചോ, വഞ്ചനയിലൂടെയോ, ഭീഷണിപ്പെടുത്തിയോ, വിവാഹം വാഗ്ദാനം ചെയ്തോ മതപരിവർത്തനം നടത്തുന്നത് കുറ്റകരമാണ്. നിർബന്ധപൂർവമുള്ള മതപരിവർത്തനം ജാമ്യമില്ലാ കുറ്റമായി കണക്കാക്കും. കുറ്റക്കാർക്ക് 10 വർഷം വരെ തടവും 50,000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കാം. ഈ കേസുകൾ കോടതിയാണ് പരിഗണിക്കുക.

ബില്ലിൽ, കുറ്റം ചെയ്യുന്നവർക്ക് ഒന്ന് മുതൽ അഞ്ച് വർഷം വരെ തടവും 15,000 രൂപ പിഴയും നിർദ്ദേശിക്കുന്നു. ഇര കുട്ടിയോ, സ്ത്രീയോ, പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ്ഗത്തിൽപ്പെട്ട ആളോ ആണെങ്കിൽ, ശിക്ഷ രണ്ട് മുതൽ 10 വർഷം വരെ തടവും 25,000 രൂപ പിഴയുമായി വർദ്ധിക്കും. കൂട്ട മതപരിവർത്തനത്തിന്, മൂന്ന് മുതൽ 10 വർഷം വരെ തടവും 50,000 രൂപ പിഴയുമാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. ഇരകൾക്ക് 5 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകാൻ കോടതിക്ക് ബിൽ അധികാരം നൽകുന്നു. വീണ്ടും കുറ്റം ചെയ്യുന്നവർക്ക് ഇരട്ടി ശിക്ഷയും ലഭിക്കും.

അതേസമയം പൂർണമായും സ്വന്തം താല്പര്യ പ്രകാരം മതം മാറാൻ ആഗ്രഹിക്കുന്നവർ മജിസ്ട്രേറ്റിനു മുമ്പിൽ 60 ദിവസം മുൻപായി സത്യവാങ്മൂലം നൽകണമെന്നും രാജസ്ഥാന്റെ പുതിയ മതപരിവർത്തന നിരോധന നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

TAGS : |
SUMMARY : Prohibition of religious conversion bill in Rajasthan Assembly; Up to 10 years imprisonment and fine up to Rs 50,000 for forced conversion


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!