വിവി പാറ്റ് പണിമുടക്കി; വോട്ട് ചെയ്യാതെ മടങ്ങി സരിൻ

പാലക്കാട്: പാലക്കാട് 88ാം നമ്പർ ബൂത്തില്‍ വിവി പാറ്റില്‍ സാങ്കേതിക പ്രശ്നത്തെ തുടർന്ന് പോളിംഗ് ഒരു മണിക്കൂർ വൈകി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിന്‍ വോട്ട് ചെയ്യാനെത്തിയ ബൂത്തിലാണ് സാങ്കേതിക പ്രശ്നമുണ്ടായത്. സരിന്‍ വോട്ട് ചെയ്യാതെ മടങ്ങിപ്പോകുകയാണുണ്ടായത്.

വിവി പാറ്റ് ഡിസ്പ്ലേയിലെ സാങ്കേതിക പ്രശ്നം പരിഹരിച്ചതിനെ തുടർന്ന് വോട്ടെടുപ്പ് ആരംഭിച്ചു. ഇതോടെ 184 ബൂത്തുകളിലും പോളിംഗ് ആരംഭിച്ചിരിക്കുകയാണ്. രാവിലെ 7 മണിക്ക് തന്നെ പോളിംഗ് ആരംഭിച്ചിരുന്നു. ബൂത്തുകളിലെല്ലാം നീണ്ട നിരയാണ് കാണപ്പെട്ടത്. രാവിലെ 6 മണി മുതല്‍ ബൂത്തുകളില്‍ ആളുകള്‍ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു.

TAGS : P SARIN
SUMMARY : Vv Pat strikes; Sarin returned without voting

LEAVE A REPLY

Please enter your comment!
Please enter your name here