ഇടുക്കി: കെ എസ് ആര് ടിസി യാത്രക്കാര്‍ക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു. പത്തനംതിട്ടയില്‍ നിന്ന് വണ്ടിപ്പെരിയാറിലേക്ക് പോവുകയായിരുന്ന 17 യാത്രക്കാര്‍ക്കാണ് തേനീച്ചയുടെ കുത്തേറ്റ് പരുക്കേറ്റത്. പരുക്കേറ്റവരില്‍ ഏഴ് പേര് വണ്ടിപ്പെരിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും 10 പേര് പീരുമേട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ആരുടെയും പരുക്ക് ഗുരുതരമല്ല. ബസില്‍ ജീവനക്കാരും 58 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. വണ്ടിപ്പെരിയാര്‍ വള്ളക്കടവിനു സമീപമുള്ള കോഴിക്കാനത്ത് വെച്ചായിരുന്നു സംഭവം ഉണ്ടായത്.
SUMMARY: Wild bees attacked a KSRTC bus bound for Gavi; several passengers, including the driver and conductor, were stung















