കൊച്ചി: യുഎസിലെ കാലി ഫോർണിയയില്‍ സുഹൃത്തിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതികളായ അഞ്ജന, ആൻ മേരി മാത്യു എന്നിവരുടെ മൃതദേഹങ്ങള്‍ നാടണഞ്ഞു. കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ എത്തിച്ച മൃതദേഹങ്ങള്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം ബന്ധുക്കള്‍ ബോഡി ഏറ്റുവാങ്ങി.
സാൻ ഫ്രാൻസിസ്കോയില്നിന്ന് ലോസ് ആഞ്ചലസ്, ദുബായ് വഴിയുള്ള വിമാന സർവീസിലാണ് മൃതദേഹങ്ങള്‍ കൊച്ചിയിലേക്ക് കൊണ്ടുവന്നത്. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ ആൻ മേരി മാത്യുവിന്റെ മൃതദേഹം വിമാനത്താവളത്തില്‍നിന്ന് കോട്ടയത്തെ ഭർതൃവീട്ടിലേക്കാണ് കൊണ്ടുപോയത്. മൃതദേഹം ഇന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിക്കും.
നാളെ രാവിലെ പതിനൊന്നിനാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. തൃശൂർ സ്വദേശിനിയായ അഞ്ജനയുടെ മൃതദേഹം വിലങ്ങന്നൂരിലെ ഭർതൃവീട്ടില്‍ എത്തിച്ച് ബന്ധുക്കള്‍ക്കും നാട്ടുകാർക്കുമായി പൊതുദർശനത്തിന് വെച്ചു. വൈകുന്നേരത്തോടെ മൃതദേഹം മണ്ണുത്തിയിലെ സ്വന്തം കുടുംബവീട്ടിലേക്ക് എത്തിക്കും. അവിടെവെച്ചാണ് അഞ്ജനയുടെ സംസ്കാര ചടങ്ങുകള്‍ നടക്കുക.
SUMMARY: The bodies of Anjana and Ann Mary, who were killed in the US, have been brought home















