Thursday, September 25, 2025
21.2 C
Bengaluru

സൈക്ലിങ് മത്സരത്തിനിടെ മലയാളിതാരത്തെ ഇടിച്ചിട്ട കാർ 2 മാസമായിട്ടും കണ്ടെത്താനായില്ല

ബെംഗളൂരു : കർണാടകയില്‍ സൈക്ലിങ് മത്സരത്തിനിടെ മലയാളി യുവാവിനെ ഇടിച്ചുതെറിപ്പിച്ച കാർ 2 മാസമായിട്ടും കണ്ടത്താനായില്ല. അങ്കമാലി സ്വദേശി റോണി ജോസിനെ ചിത്രദുർഗയിൽ വെച്ച് കഴിഞ്ഞ ഒക്ടോബർ 17 – നാണ് ചുവന്നനിറത്തിലുള്ള കാർ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ വലതുകാൽ മുട്ടിന് ഗുരുതരമായി പരുക്കേറ്റ റോണി രണ്ടു മാസമായി ബെംഗളൂരു വൈറ്റ്ഫീൽഡിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചിത്രദുർഗ റൂറൽ പോലീസിൽ പരാതി കൊടുത്തിട്ടും കാർ കണ്ടെത്താൻ പോലീസ് താത്പര്യം കാട്ടുന്നില്ലെന്നാണ് റോണിയുടെ ആരോപണം.

കൊച്ചി ഇൻഫോ പാർക്കിലെ ഐ.ടി. കമ്പനി ജീവനക്കാരനായ റോണി ഹുബ്ബള്ളി സൈക്ലിങ് ക്ലബ് സംഘടിപ്പിച്ച 1,000 കിലോമീറ്റർ സൈക്ലിങ് മത്സരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു. ഹുബ്ബള്ളി- ദാവണഗെരെ- തുമകൂരു- മൈസൂരു ദേശീയ പാതയിലായിരുന്നു മത്സരം. ആകെ 11 പേരായിരുന്നു മത്സരാർഥികൾ. 17-ന് രാവിലെ ആറിന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് വൈകീട്ട് 3.45-ഓടെ ചിത്രദുർഗയിലെത്തി. മേൽപ്പാലത്തിലെ പെഡസ്ട്രിയൻ പാതയിലൂടെ സഞ്ചരിച്ചപ്പോൾ പിന്നിൽനിന്ന് അതിവേഗമെത്തിയ കാർ റോണിയെ ഇടിച്ചിട്ടശേഷം കടന്നുപോകുകയായിരുന്നു. മൂന്ന് ലൈനുകളുള്ള പാതയിൽ വേഗതയിലെത്തിയ കാർ മുന്നിലുള്ള ലോറിയെ ഇടതുവശത്തുകൂടി മറികടക്കുന്നതിനിടെയാണ് തൻ്റെ സൈക്കളിനെ ഇടിച്ചതെന്ന് റോണി പറഞ്ഞു.

കാലിന് ഗുരുതരമായി പരുക്കേറ്റ റോണിയെ ആദ്യം ചിത്രദുർഗയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെത്തിക്കുകയായിരുന്നു. 10 ലക്ഷം രൂപയോളം ചികിത്സക്കായി ഇതിനകം ചെലവഴിച്ചിട്ടും പരുക്കു പൂർണമായി ഭേദമായില്ല. ചലനശേഷി ലഭിക്കാൻ ഫിസിയോതെറാപ്പിയും ചെയ്യേണ്ടതുണ്ട്. ഇടിച്ച കാർ കണ്ടെത്താനാവത്തതിനാൽ ഇൻഷുറൻസ് തുക ലഭിച്ചില്ലെന്നും ചികിത്സതുടരുന്നതിന് നിലവില്‍ സാമ്പത്തിക പ്രയാസം നേരിടുന്നുണ്ടെന്നും  റോണി പറഞ്ഞു. അമിത വേഗതയിലെത്തി തന്നെ ഇടിച്ചിട്ട കാറിൻ്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം ലഭിച്ചിട്ടും കണ്ടെത്താനുള്ള നടപടികൾ പോലീസ് കാര്യക്ഷമമായി നടത്തുന്നില്ലെന്നും റോണി പറഞ്ഞു. ചികിത്സാർത്ഥം ബെംഗളൂരുവിൽ തുടരുകയാണ് റോണി ജോസ്.
<br>
TAGS : ACCIDENT
SUMMARY : Even after 2 months, the car that hit the Malayalee player during the cycling race was not found

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മൂഴിയാര്‍ ഡാമില്‍ ചുവപ്പ് മുന്നറിയിപ്പ്; ഷട്ടറുകള്‍ തുറന്നേക്കും

പത്തനംതിട്ട: മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 190 മീറ്ററില്‍...

മാവേലി എക്സ്പ്രസിൽ അധിക കോച്ച് അനുവദിച്ചു

മംഗളൂരു: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് മാവേലിയിൽ മാവേലി എക്സ്പ്രസിൽ...

കെ.ജെ. ഷൈനെതിരായ സൈബര്‍ അധിക്ഷേപ കേസ്: കെ.എം. ഷാജഹാൻ പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ യൂട്യൂബര്‍...

ലാൻഡിങ്ങിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു; ഒഴിവായത് വൻ ദുരന്തം

ഹൈദരാബാദ്: ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു. ഷംഷാബാദ്...

ഓപ്പറേഷൻ നുംഖോര്‍: അമിത് ചക്കാലക്കല്‍ വീണ്ടും കസ്റ്റംസിന് മുന്നില്‍ ഹാജരായി

തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന് മുന്നില്‍ വീണ്ടും ഹാജരായി നടൻ...

Topics

വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മലയാളി കായികാധ്യാപകന്റെ പേരിൽ കേസ്

ബെംഗളൂരു : വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബെംഗളൂരുവിൽ മലയാളി...

നോർക്ക കെയർ മെഗ ക്യാമ്പ് 27, 28 തിയ്യതികളിൽ

ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ...

കന്നഡ എഴുത്തുകാരനും പത്മഭൂഷൺ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ...

യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നമ്മ മെട്രോ: യെല്ലോ ലൈനിലെ  സ്റ്റേഷനുകളില്‍ ഇരിപ്പിട സൗകര്യം ഏര്‍പ്പെടുത്തി 

ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്‌- ബൊമ്മസാന്ദ്ര യെല്ലോ...

മറ്റൊരാളുമായി അടുപ്പമെന്ന് സംശയം; മകൾക്കൊപ്പം ബസ് കാത്തുനിന്ന യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബസ് സ്‌റ്റോപ്പില്‍വെച്ച് പട്ടാപ്പകൽ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ബെംഗളൂരുവിലെ കോള്‍സെന്റര്‍...

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍....

വനിതാ ഗസ്റ്റ് ലക്ചററെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഗസ്റ്റ് ലക്ചറർമാർക്കെതിരെ കേസ്

ബെംഗളൂരു: രാമനഗരയിലെ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി ശാഖയിലെ ബിരുദാനന്തര ബിരുദ വിഭാഗത്തില്‍ ഗസ്റ്റ്...

Related News

Popular Categories

You cannot copy content of this page