രോഹിണി സിന്ധുരി ഐഎഎസും, രൂപ ഐപിഎസും തമ്മിലുള്ള ഫോൺ സംഭാഷണം സൂക്ഷിക്കാൻ കോടതി നിർദേശം


ബെംഗളൂരു: രോഹിണി സിന്ധുരി ഐഎഎസും, രൂപ ഐപിഎസും തമ്മിലുള്ള ഫോൺ സംഭാഷണം സൂക്ഷിക്കാൻ ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ ലിമിറ്റഡിനോടും റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിനോടും നിർദേശിച്ച് ബെംഗളൂരുവിലെ മജിസ്‌ട്രേറ്റ് കോടതി. ഇരുവരുമായുള്ള തർക്കവുമായി ബന്ധപ്പെട്ട് കേസ് പരിഗണിക്കുകയായിരുന്നു കോടതി. രണ്ട് നമ്പറുകളുടെയും കോൾ ഡീറ്റെയിൽസ് റെക്കോർഡുകൾ (സിഡിആർ) 2021 ജനുവരി 15 മുതൽ 2023 ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ സൂക്ഷിക്കാനാണ് നിർദേശം.

2023ൽ രോഹിണി നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിനെതിരെ ഡി. രൂപ സമർപ്പിച്ച ഹരിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. രൂപ തന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ആരോപണങ്ങൾ ഉന്നയിക്കുകയും തന്റെ വ്യക്തിപരവും തൊഴിൽപരവുമായ പെരുമാറ്റത്തെ ചോദ്യം ചെയ്ത് മാധ്യമങ്ങളിൽ പ്രസ്താവനകൾ നടത്തുകയും ചെയ്തുവെന്ന് സിന്ധുരി ആരോപിച്ചിരുന്നു. ഇതേതുടന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് രോഹിണി കേസ് ഫയൽ ചെയ്തത്. വ്യക്തിപരമായ കാര്യങ്ങളെച്ചൊല്ലി രൂപയും സിന്ധുരിയും തമ്മിലുള്ള തർക്കം 2023ലാണ് ആരംഭിച്ചത്. 2023 ഓഗസ്റ്റിൽ രൂപക്കെതിരായ മാനനഷ്ടക്കേസ് റദ്ദാക്കാൻ കർണാടക ഹൈക്കോടതി വിസമ്മതിച്ചു.

തുടർന്ന് രൂപ സുപ്രീം കോടതിയെ സമീപിച്ചു.  2023 ഒക്ടോബറിൽ കേസ് സുപ്രീം കോടതിയെ മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റിയിരുന്നു. 2023 ഡിസംബർ 15ന് സുപ്രീം കോടതി ഇരുവരുടെയും ഹർജികളിലുള്ള നടപടികൾ സ്റ്റേ ചെയ്യുകയും രണ്ട് ഉദ്യോഗസ്ഥർക്കും അവരുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ സമയം നൽകുകയും ചെയ്തു.

TAGS:
SUMMARY: Bengaluru court asks telcos to preserve call records linked to IAS officer Rohini Sindhuri, IPS officer Roopa D dispute


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!