മെട്രോ നിരക്ക് വർധന; പ്രതിദിന യാത്രക്കാരുടെ എണ്ണം കുറഞ്ഞു

0
85

ബെംഗളൂരു: ബെംഗളൂരു മെട്രോയിൽ നിരക്ക് വർധനവിന് പിന്നാലെ പ്രതിദിന യാത്രക്കാരുടെ എണ്ണം കുറഞ്ഞു. യാത്രക്കാരുടെ ആകെ എണ്ണത്തിൽ നാല് ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ദിവസം സാധാരണയായി 8.6 ലക്ഷത്തിലധികം യാത്രക്കാരാണ് നേരത്തെ ബെംഗളൂരു മെട്രോയെ ആശ്രയിച്ചിരുന്നത്. എന്നാൽ നിരക്ക് വർധിച്ചതോടെ യാത്രക്കാർ 6 ലക്ഷത്തിലേക്ക് കുറഞ്ഞു.

നിരക്ക് വർധനയിൽ പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും എതിർപ്പ് ശക്തമായി തുടരുകയാണെങ്കിലും തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് അധികൃതർ. ഫെയർ ഫിക്സേഷൻ കമ്മിറ്റിയുടെ ശുപാർശകൾ പാലിക്കാൻ കോർപറേഷൻ ബാധ്യസ്ഥമാണെന്ന് ബിഎംആർസിഎൽ മാനേജിങ് ഡയറക്ടർ മഹേശ്വര റാവു വ്യക്തമാക്കി. എന്നിരുന്നാലും യാത്രക്കാർ കുറയുന്ന സാഹചര്യത്തിൽ നിരക്ക് വർധനവ് കോർപറേഷൻ പുനപരിശോധിക്കുമെന്നും എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരു മെട്രോ വരുമാനത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ലെന്നും നിരക്കുവർധന യാത്രക്കാരെ സ്വകാര്യ ആശ്രയിക്കുന്നതിലേക്ക് തള്ളിവിടുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. 2023 – 2024 സാമ്പത്തിക വർഷം 29.3 കോടി രൂപയുടെ പ്രവർത്തന ലാഭം ഉണ്ടായെന്നാണ് റിപ്പോർട്ട്. 2022 – 2023ൽ ബിഎംആർസിഎൽ 108 കോടി രൂപയുടെ പ്രവർത്തന ലാഭം രേഖപ്പെടുത്തിയിരുന്നു.

TAGS: NAMMA METRO
SUMMARY: Ridership in Namma metro dips amid fare hike

LEAVE A REPLY

Please enter your comment!
Please enter your name here