‘ഉത്ഥിതനായ്; എഐ ദൃശ്യമികവില്‍ ഒരു മലയാള ക്രിസ്തീയ ഭക്തിഗാനം

ബെംഗളൂരു: അത്യാധുനിക എഐ ടൂളുകളും ത്രീ ഡി സോഫ്റ്റ് വെയറും ഉപയോഗിച്ച് ദൃശ്യാവിഷ്കാരം ഒരുക്കിയ മലയാള ക്രിസ്തീയ ഭക്തിഗാനം ‘ഉത്ഥിതനായ്' ശ്രദ്ധയാകര്‍ഷിക്കുന്നു. ദൃശ്യസാങ്കേതികവിദ്യ മികച്ച രീതിയിലാണ് ഗാന പാശ്ചത്തലത്തില്‍ സമന്വയിപ്പിച്ചിരിക്കുന്നത്.
മിനി പുളിക്കലിന്റെ വരികള്‍ക്ക് ജോഷി ഉരുളിയാനിക്കല്‍ ആണ് ഈണം നല്‍കിയത്. പ്രശസ്ത പിന്നണി ഗായകന്‍ ഷെര്‍ദിന്‍ തോമസ് ആണ് ഗാനം ആലപിച്ചത്. ട്രീസ, റോജ ജസ്റ്റിന്‍, സ്റ്റെല്ല മാര്‍ട്ടിന്‍ എന്നിവര്‍ കോറസ് പാടിയിരിക്കുന്നു.
ജെറി പ്രവീണ്‍ ആണ് നിര്‍മാണം. തിരുവനന്തപുരം ആസ്ഥാനമായ ഹെറാൾഡ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ദൃശ്യാവിഷ്കാരം നടത്തിയത്. എഐ സാങ്കേതിക വിദ്യയിലൂടെ ഒരു ക്രിസ്തീയ ഭക്തിഗാനത്തിന് ആദ്യമായാണ് ദൃശ്യാവിഷ്‌കാരം നല്‍കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ഗാനം കേള്‍ക്കാം:



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.