Friday, October 24, 2025
24.8 C
Bengaluru

ശൗചാലയം ഉപയോഗിക്കാൻ പണം; നടപടി പിൻവലിച്ച് നമ്മ മെട്രോ

ബെംഗളൂരു: നമ്മ മെട്രോയുടെ 12 സ്റ്റേഷനുകളിൽ സ്റ്റേഷനുകളിൽ ശൗചാലയം ഉപയോഗിക്കാൻ പണം നൽകണമെന്ന നിബന്ധന ബിഎംആർസിഎൽ പിൻവലിച്ചു. മെട്രോ യാത്രക്കാരിൽനിന്ന് വ്യാപക പ്രതിഷേധമുയർന്നതിനെത്തുടർന്നാണ് പിന്മാറ്റം. നാഷണൽ കോളേജ്, ലാൽബാഗ്, സൗത്ത് എൻഡ് സർക്കിൾ, ജയനഗർ, രാഷ്ട്രീയ വിദ്യാലയ റോഡ്, ബനശങ്കരി, ജയപ്രകാശ് നഗർ, യെലച്ചനഹള്ളി, സെൻട്രൽ കോളേജ്, വിധാൻസൗധ, കബൺപാർക്ക്, ക്രാന്തിവീര സംഗൊള്ളി രായണ്ണ റെയിൽവേ സ്റ്റേഷൻ എന്നീ സ്റ്റേഷനുകളിലെ ശൗചാലയങ്ങളിലാണ് പണം വാങ്ങിത്തുടങ്ങിയത്. ഈ ശൗചാലയങ്ങളുടെ നടത്തിപ്പ് സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. മൂത്രമൊഴിക്കാൻ രണ്ടുരൂപയും കക്കൂസിൽ പോകാൻ അഞ്ചുരൂപയുമാണ് നിശ്ചയിച്ചത്.

മെട്രോ നിരക്കുകളിൽ ഈയിടെ നടപ്പില്‍ വരുത്തിയ 71 ശതമാനം വർദ്ധനവിന് ശേഷം ശൗചാലയം ഉപയോഗിക്കാൻ പണം കൂടി ഈടാക്കാന്‍ തുടങ്ങിയതോടെ യാത്രക്കാരില്‍ നിന്ന് കടുത്ത പ്രതിഷേധവും ഉണ്ടായി. വിധാൻ സൗധയിലെ ഡോ. ബി.ആർ. അംബേദ്കർ മെട്രോ സ്റ്റേഷന് പുറത്ത് മെട്രോ യാത്രക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി. പൊതു ശൗചാലയങ്ങൾ അവശ്യ അടിസ്ഥാന സൗകര്യങ്ങളായി അംഗീകരിക്കണമെന്നും ലാഭമുണ്ടാക്കുന്ന സംരംഭങ്ങളാക്കി മാറ്റരുതെന്നും ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും പ്ലക്കാർഡുകൾ പിടിച്ച് പ്രതിഷേധിക്കുകയും ചെയ്തു.

<BR>
TAGS : NAMMA METRO, BENGALURU,
SUMMARY : Namma Metro withdraws action to charge for using toilets

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഇന്ത്യന്‍ പരസ്യകലയുടെ ആചാര്യന്‍ പീയുഷ് പാണ്ഡെ അന്തരിച്ചു

മുംബൈ: ഇന്ത്യൻ പരസ്യ രംഗത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു. 70...

ഇടിവുകള്‍ക്ക് പിന്നാലെ ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന

തിരുവനന്തപുരം: സ്വർണ വില തുടർച്ചയായി ഇടിഞ്ഞതിനു ശേഷം ഇന്ന് ഉയർന്നിരിക്കുന്നു. റെക്കോർഡ്...

ഡിആർഡിഒ ഓണാഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: 38-ാമത് ഡിആർഡിഒ ഓണാഘോഷങ്ങൾക്ക് സിവി രാമൻ നഗർ ഡിആർഡിഒ കമ്യൂണിറ്റി ഹാളിൽ...

മോഹൻലാലിൻ്റെ ആനക്കൊമ്പ് കേസ്; നിയമവിധേയമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: നടൻ മോഹൻലാല്‍ ആനക്കൊമ്പ് കൈവശം വച്ച സംഭവം നിയമവിധേയമാക്കിക്കൊണ്ട് സർക്കാർ...

സിപിഎം നേതാവ് പാര്‍ട്ടി ഓഫിസില്‍ തൂങ്ങിമരിച്ച നിലയില്‍

കൊച്ചി: തൃപ്പുണിത്തുറ ഉദയംപേരൂരില്‍ സിപിഎം നേതാവിനെ പാർട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍...

Topics

ഡോ. സുഷമ ശങ്കറിന് ‘ബാലദീപ്തി പുരസ്കാരം’

ബെംഗളൂരു: കന്നഡ - മലയാളം എഴുത്തുകാരിയും, വിവർത്തകയുമായ ഡോ. സുഷമ ശങ്കറിന് ബാലസാഹിത്യ...

പിജിയില്‍ മൂട്ടയ്ക്ക് തളിച്ച കീടനാശിനി ശ്വസിച്ച് വിദ്യാർഥി മരിച്ചു

ബെംഗളൂരു: നഗരത്തിലെ പേയിങ് ഗെസ്റ്റ് (പിജി) സ്ഥാപനത്തിലെ  മുറിയിൽ മൂട്ടയെ കൊല്ലാനായി...

ബെംഗളൂരുവിലെ റോഡുകളിലെ കുഴികൾ ഒരാഴ്ചക്കകം പൂർണമായും നികത്തണം; നിർദേശവുമായി മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ റോഡുകളിലെ കുഴികൾ ഒരാഴ്ചക്കകം പൂർണമായും നികത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം...

നെലമംഗല കേരള സമാജം വടംവലിമത്സരം ഇന്ന്

ബെംഗളൂരു: നെലമംഗല കേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാ വടംവലിമത്സരം ബസവണ്ണ...

ഹെബ്ബാൾ ജംക്‌ഷനിലെ പുതിയ സർവീസ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു

ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിൽ പുതുതായി നിർമിച്ച സർവീസ് റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തു....

ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. പെരുവെമ്പ് മന്ദത്തുകാവ് ആനിക്കോട്...

പ്രണയം നിരസിച്ചതിന്റെ പേരില്‍ പട്ടാപ്പകൽ കോളജ് വിദ്യാർഥിനിയെ യുവാവ് കൊലപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ പട്ടാപ്പകൽ കോളജ് വിദ്യാർഥിനിയെ യുവാവ് കഴുത്തു മുറിച്ചു...

പ്രിയങ്ക് ഖാർഗെയ്ക്കെതിരെ ഫോണിൽ ഭീഷണി; ഒരാള്‍ അറസ്റ്റിൽ

ബെംഗളൂരു: പൊതുസ്ഥലങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരത്തും ആർഎസ്എസ് പ്രവർത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിന് കർണാടക...

Related News

Popular Categories

You cannot copy content of this page