സുരക്ഷാ പരിശോധനയില്‍ സാങ്കേതിക പ്രശ്‌നം; എയർ ഇന്ത്യയുടെ ബെംഗളൂരു ലണ്ടൻ സർവീസ് റദ്ദാക്കി

ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യയുടെ AI-133 വിമാനം സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കി. ഉച്ചയ്ക്ക് 2:15 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം, ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നടത്തിയ സുരക്ഷ പരിശോധനക്ക് പിന്നാലെയാണ് നിർത്തിവച്ചത്.

ഇതേ വഴിയുള്ള തിങ്കളാഴ്‌ചത്തെ വിമാനും റദ്ദാക്കിയതായി അധികൃതർ സ്ഥിരീകരിച്ചു. ജൂൺ 12 ന് ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം AI-171 മേഘാനിനഗറിലെ മെഡിക്കൽ കോളജ് ഹോസ്റ്റലിലേക്ക് ഇടിച്ചുകയറി വൻദുരന്തമുണ്ടായതിൻ്റെ പശ്ചാത്തലത്തിലാണ് ജാഗ്രത കർശനമാക്കിയത്. സംഭവത്തെത്തുടർന്ന്, വ്യോമയാന അധികൃതർ വിമാനത്തിൻ്റെ അറ്റകുറ്റപ്പണികളും സുരക്ഷാക്രമീകരണങ്ങളും സംബന്ധിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ 66 ഡ്രീംലൈനർ സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളുപയോഗിച്ചുള്ള സർവീസുകളാണ് റദ്ദാക്കിയതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. ചൊവ്വാഴ്ച മാത്രം എയർഇന്ത്യയുടെ ആറ് അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കിയിട്ടുള്ളത്. ഡൽഹി-ദുബായ് (AI 915), ഡൽഹി-വിയന്ന (AI 153), ഡൽഹി-പാരീസ് (AI 143), അഹമ്മദാബാദ്-ലണ്ടൻ (AI 159), ലണ്ടൻ-അമൃത്സർ (AI 170) തുടങ്ങിയ സര്‍വീസുകളാണ് കഴിഞ്ഞദിവസം റദ്ദാക്കിയത്. അഹമ്മദാബാദ് ദുരന്തത്തില്‍പ്പെട്ട അതേ വിഭാഗത്തിലുള്ള ബോയിംഗ് 787-8 ഡ്രീംലൈനർ ഉപയോഗിച്ചാണ് ഈ റൂട്ടുകളിൽ ഭൂരിഭാഗവും സർവീസ് നടത്തുന്നത്.

SUMMARY: Air India’s Bengaluru-London service cancelled due to technical glitch during security check

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എൻഎസ്എസ് കർണാടക വിജ്ഞാനനഗർ കരയോഗം ഓണാഘോഷം

ബെംഗളൂരു: എസ് എസ് കർണാടക വിജ്ഞാനനഗർ കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം...

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഭരണതലപ്പത്ത് സമഗ്രമായ അഴിച്ചുപണിക്ക് ഒരുങ്ങി സര്‍ക്കാര്‍....

അസമിലെ ആര്‍മി ക്യാമ്പിൽ വെച്ച്‌ ഹൃദയാഘാതം; മലയാളി സൈനികന് ദാരുണാന്ത്യം

കോഴിക്കോട്: അസമിലെ ആര്‍മി ക്യാമ്പിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവസൈനികന്...

അ​ട്ട​പ്പാ​ടി ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; പ്ര​തി പി​ടി​യി​ൽ‌, കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യയല്ലെന്ന് പ്രതിയുടെ മൊഴി

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ഭ​വാ​നി പു​ഴ​യി​ൽ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ...

ബെംഗളൂരുവിൽ കെട്ടിട നിർമാണ മാലിന്യം നീക്കം ചെയ്യല്‍ നടപടി; 1.40 ലക്ഷം ടൺ മാലിന്യം നീക്കി

ബെംഗളൂരു: നഗരത്തിലെ റോഡുകളിലും നടപ്പാതകളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും കെട്ടിക്കിടന്ന നിർമാണ-പൊളിക്കൽ പ്രത്യേക...

കൈരളി കലാസമിതി ഓണോത്സവം 13-ന്

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കൈരളി കലാസമിതിയുടെ ഓണോത്സവം സെപ്തംബർ...

ധാർമികത ബലഹീനമാകുബോൾ സമൂഹത്തിൽ തിന്മകൾ പിടിമുറുക്കുന്നു- ടി.സി. സിറാജ്

ബെംഗളൂരു: മക്കളിൽ ധാർമിക മൂല്യമുള്ള വിദ്യാഭ്യാസമാണ് നൽകേണ്ടതെന്നും ധാർമിക ബോധം രക്ഷിതാക്കളിൽ...

ഏഷ്യൻ ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം, വെള്ളിക്ക് 30 ലക്ഷം; പാരിതോഷികം പ്രഖ്യാപിച്ച് കേരളം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളികൾക്ക് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച്...

Related Articles

Popular Categories