Saturday, October 4, 2025
26.7 C
Bengaluru

പഞ്ചസാരയടക്കം ഏഴ് അവശ്യവസ്തുക്കളുമായി ഇന്ദിരാ ഫു‍ഡ് കിറ്റ്; പുതിയ പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: സംസ്ഥാനത്ത് സാധാരണക്കാര്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയ ഇന്ദിര കാന്റീന്‍ പദ്ധതിക്ക് ശേഷം ഇന്ദിരാ ഫുഡ് കിറ്റ് എന്നപേരില്‍ അവശ്യവസ്തുക്കളടങ്ങിയ കിറ്റ് റേഷന്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. പോഷക ഗുണമുള്ള ഭക്ഷ്യധാന്യങ്ങളും അവശ്യവസ്തുക്കളുമടങ്ങിയ കിറ്റാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന് കീഴിലുള്ള റേഷന്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഒരു കിലോ പഞ്ചസാര, ഒരു കിലോ ഉപ്പ്, ഒരു കിലോ പരിപ്പ്, ഒരു ലിറ്റര്‍ പാചക എണ്ണ, 100 ഗ്രാം ചായപ്പൊടി, 50 ഗ്രാം കാപ്പിപ്പൊടി, രണ്ടു കിലോ ഗോതമ്പ് തുടങ്ങിയ അവശ്യവസ്തുക്കളായിരിക്കും കിറ്റിലുണ്ടാകുക. നിലവിലുള്ള റേഷന്‍ വിതരണ സംവിധാനത്തിലൂടെയായിരിക്കും കിറ്റ് വിതരണം.

അന്നഭാഗ്യ പദ്ധതി പ്രകാരം പൊതുവിതരണ സംവിധാനത്തിലൂടെ ഗുണഭോക്താക്കള്‍ക്ക് അധികമായി നല്‍കുന്ന അഞ്ചു കിലോ അരിക്ക് പകരമായിട്ടാണ് ഇന്ദിര ഫുഡ് കിറ്റ് നല്‍കുന്നത്. അന്നഭാഗ്യ പദ്ധതി പ്രകാരം മുന്‍ഗണനാ റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് ഒരോ മാസവും പത്തു കിലോ അരിയാണ് ലഭിക്കുക. ഇതില്‍ അഞ്ചു കിലോ കേന്ദ്ര സര്‍ക്കാരും അഞ്ചു കിലോ സംസ്ഥാന സര്‍ക്കാരുമാണ് നല്‍കുന്നത്. എന്നാല്‍ പല കുടുംബങ്ങള്‍ക്കും ആവശ്യമുള്ളതിനേക്കാള്‍ അരി ലഭിക്കുന്നുണ്ടെന്നും അതിനാല്‍ ഇത്തരത്തിലുള്ള അരിയുടെ ഏറിയ പങ്കും ഇത് മറിച്ചുവില്‍ക്കുന്നതിലേക്ക് നയിക്കുന്നുണ്ടെന്നുമാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അഞ്ചുകിലോ അരിക്ക് പകരം ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ പോഷക കിറ്റ് നല്‍കാന്‍ തീരുമാനിച്ചത്.

പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ സര്‍വേ നടത്തിയിരുന്നു. ഇതില്‍ 90ശതമാനം ഗുണഭോക്താക്കളും അധികമുള്ള അ‍ഞ്ചു കിലോ അരിക്ക് പകരമായി ഇത്തരത്തിലുള്ള പലചരക്ക് കിറ്റ് ലഭിക്കുന്നതിലാണ് താത്പര്യമറിയിച്ചത്.

പദ്ധതി നടപ്പാക്കുമ്പോള്‍ ഒരു മാസം 512 കോടിയുടെ ചെലവും വര്‍ഷത്തിൽ 6144 കോടിയുടെ ചെലവുമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നിലവിൽ അഞ്ചു കിലോ അരി നൽകുമ്പോഴുള്ള ചെലവിനേക്കാള്‍ കുറവാണിതെന്നും മാസം 60 കോടിയോളം ഇതിലൂടെ ലാഭിക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ കരുതുന്നു. 1.28 കോടി ബിപിഎൽ ഗുണഭോക്താക്കളാണ് കര്‍ണാടകയിലുള്ളത്. ഒരു കുടുംബത്തിനുള്ള കിറ്റിന് 400 രൂപയാണ് സര്‍ക്കാര്‍ ചെലവായി കണക്കാക്കുന്നത്.

SUMMARY: Indira Food Kit with seven essential items including sugar; Karnataka government launches new scheme after Indira Canteen

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സ്കൂളില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ മൈം ഷോ; കാസറഗോഡ് സ്കൂള്‍ കലോത്സവം നിര്‍ത്തിവെച്ചു

കാസറഗോഡ്: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ വിദ്യാർഥികള്‍ അവതരിപ്പിച്ച മൈം ഷോ പൂർത്തിയാക്കാൻ...

തിരുവോണം ബമ്പർ ഒന്നാം സമ്മാനം; 25 കോടി TH 577825  എന്ന നമ്പറിന്

തിരുവനന്തപുരം: എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓണം ബമ്പര്‍ നറുക്കെടുത്തു. ഒന്നാം സമ്മാനമായ...

വര്‍ക്കലയില്‍ വിനോദസഞ്ചാരിക്ക് ക്രൂരമര്‍ദനം

തിരുവനന്തപുരം: വർക്കല ബീച്ചില്‍ കുളിക്കാനിറങ്ങിയ ഗ്രീക്ക് പൗരനെ വാട്ടർ സ്പോർട്സ് ജീവനക്കാർ...

മണിക്കൂറുകൾക്കുള്ളിൽ ഇനി ചെക്ക് മാറാം; ആർ.ബി.ഐ ഉത്തരവ് നിലവിൽവന്നു

ന്യൂ‍ഡൽഹി: ബാങ്കിൽനി നിന്ന് ചെ​ക്കു​ക​ൾ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ മാ​റി​യെ​ടു​ക്കാ​ൻ ക​ഴി​യുന്ന റി​സ​ർ​വ് ബാ​ങ്ക്...

സ്ത്രീത്വത്തെ അപമാനിച്ചു; ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: മറുനാടൻ മലയാളി ചാനല്‍ ഉടമ ഷാജൻ സ്കറിയക്കെതിരെ കേസ്. സ്ത്രീത്വത്തെ...

Topics

ദസറ, ദീപാവലി യാത്ര: ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ 

ബെംഗളൂരു: ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച്...

രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരണപ്പെടുന്ന നഗരം; ബെംഗളൂരു വീണ്ടും പട്ടികയിൽ ഒന്നാംസ്ഥാനത്ത്

ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു....

ബിഎംടിസി സര്‍വീസുകള്‍ സമീപ ജില്ലകളിലേക്കും വ്യാപിപ്പിക്കും; സര്‍വീസ് ദൂരപരിധി 40 കിലോമീറ്റർ വരെയാക്കും

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ പൊതുഗതാഗത സംവിധാനമായ ബെംഗളൂരു മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ...

മയക്കുമരുന്ന് വേട്ട; ഒരു മലയാളി ഉള്‍പ്പെടെ ബെംഗളൂരുവില്‍ 7 പേര്‍ പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ സെൻട്രൽ ക്രൈംബ്രാഞ്ച് വിഭാഗം നടത്തിയ പരിശോധനകളിൽ ഒരു...

റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥിനി ട്രക്ക് ഇടിച്ച് മരിച്ചു

ബെംഗളൂരു: റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ യാത്രക്കാരി ട്രക്ക് ഇടിച്ച്...

ബെംഗളൂരുവിലെ ഈ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും

ബെംഗളൂരു: ഹെന്നൂർ എംയുഎസ്എസ്–66 കെവി സബ്സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച...

ആനേക്കൽ, ചന്ദാപുര എന്നിവിടങ്ങളിൽ നിന്ന് ശിവാജിനഗറിലേക്ക് ബിഎംടിസിയുടെ പുതിയ സർവീസ്

ബെംഗളൂരു: ആനേക്കൽ, ചന്ദാപുര എന്നിവിടങ്ങളിൽ നിന്ന് ശിവാജിനഗറിലേക്ക് തിങ്കളാഴ്ച മുതല്‍ പുതിയ...

Related News

Popular Categories

You cannot copy content of this page