വ്യാജവാർത്തകള്‍ തടയാൻ പുതിയനിയമം; അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും 

ബെംഗളൂരു: സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജ വാർത്തകളുടെയും ദൃശ്യങ്ങളുടെയും പ്രചാരണം തടയാൻ ലക്ഷ്യമിട്ട് കര്‍ണാടക സര്‍ക്കാര്‍  കൊണ്ടുവരുന്ന കർണാടക മിസ് ഇൻഫർമേഷൻ ആൻഡ് ഫെയ്ക്ക് ന്യൂസ്‌ ( പ്രോഹിബിഷൻ) ബില്‍ ബിൽ മൺസൂൺ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. വ്യാജവാർത്തകളോ ദൃശ്യങ്ങളോ പ്രചരിപ്പിച്ചാൽ ഏഴു വർഷം വരെ തടവും പത്തുലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കാവുന്ന കർശന വ്യവസ്ഥകളുള്ള ബില്ലിന്റെ കരടിനെക്കുറിച്ച് വകുപ്പുകൾ തമ്മിലുള്ള കൂടിയാലോചനകൾ നടക്കുന്നുണ്ടെന്ന് ഐടി/ബിടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.

തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ എന്നിവ കൈകാര്യം ചെയ്യുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അതിനപ്പുറം ഒന്നുമില്ല,” ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ സ്ഥാപകൻ അപർ ഗുപ്ത ഡ്രാഫ്റ്റിനെക്കുറിച്ച് ഉന്നയിച്ച ആശങ്കകൾക്ക് മറുപടിയായി പ്രിയങ്ക്  പറഞ്ഞു. എന്നാൽ, ഈ ബിൽ സ്വതന്ത്രാഭിപ്രായ പ്രകടനത്തിന് ഭീഷണിയാണെന്നും, അവ്യക്തമായ നിർവചനങ്ങളും കർശനമായ ശിക്ഷകളും കാരണം സെൻസർഷിപ്പിന് വഴിയൊരുക്കുമെന്നും ആക്ടിവിസ്റ്റുകൾ, ഡിജിറ്റൽ അവകാശ ഗ്രൂപ്പുകൾ, നിയമ വിദഗ്ധർ എന്നിവർ വാദിക്കുന്നു.

വ്യജ വാര്‍ത്തകള്‍ സ്ഥിരീകരിക്കനായി ഫാക്ട് ചെക്ക് യൂണിറ്റും കന്നഡ സാംസ്കാരിക മന്ത്രി അധ്യക്ഷനായ ആറംഗ സോഷ്യൽ മീഡിയ റെഗുലേറ്ററി അതോറിറ്റിയും സ്ഥാപിക്കാനും ബിൽ നിർദ്ദേശിക്കുന്നുണ്ട്. പൊതുസുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നതും തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ദുഷ് പ്രചാരണം നടത്തുന്നതും കുറ്റകരമാണ്. സ്ത്രീവിരുദ്ധ പരാമർശങ്ങൾ, മതചിഹ്നങ്ങളെ അപമാനിക്കൽ തുടങ്ങിയവ ജാമ്യമില്ലാ കുറ്റമാണ്. കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്.
SUMMARY: New law to curb fake news; likely to be introduced in the next assembly session

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന് ഇ ഡി നോട്ടീസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ്...

പാര്‍ട്ടിക്ക് വിധേയമാകണം; രമ്യാ ഹരിദാസ് എംഎല്‍എക്കെതിരെ പ്രമേയം പാസാക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികള്‍. കൂന്തള്ളൂർ,...

എസ്എംഎഫ് ദേശീയ സെമിനാർ: പോസ്റ്റർ പ്രചാരണ ക്യാമ്പയിന് തുടക്കം

ബെംഗളൂരു: സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ഡിസംബർ...

ജീവകാരുണ്യ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ

ബെംഗളൂരു: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ ബെംഗളൂരു ലീഡേഴ്‌സ് മീറ്റ് മടിവാളയിൽ...

അധ്യായം 58 📖 പുസ്‌തക പ്രകാശനം

2022 ജനുവരി 26നു 11:00 മണിക്ക് കണ്ണൂരിൽ വെച്ചു കേരള പ്രദേശ്...

അധ്യായം 57 📖 രാജ്യോത്സവ അവാർഡ്

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കർണാടക...

ശബരിമല തീര്‍ഥാടനം; പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്‌ അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ...

നവരാത്രി; തിങ്കളാഴ്ചയും പൊതു അവധി

തിരുവനന്തപുരം: നവരാത്രി പ്രമാണിച്ച്‌ തിങ്കളാഴ്ച സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്സ്...

Related Articles

Popular Categories