ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി നെലമംഗല കരയോഗം മഹിളാ വിഭാഗം നീലാംബരി രൂപവത്കരിച്ചു. ബിനമംഗല ആശ്രം ആർച്ച് ബി ജി എസ് റോഡിലുള്ള മുക്തിനാതേശ്വരാ സമുദായ ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ കെഎൻഎസ്എസ് ബോർഡ് ജോയിന്‍റ് ജനറല്‍ സെക്രട്ടറി സി ജി ഹരികുമാർ ഉദ്ഘാടനം ചെയ്തു.
കരയോഗം വൈസ് പ്രസിഡന്റ് ബിനു ദാസ് പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി സതീഷ് കുമാർ, ട്രഷറർ കലേഷ് ബാബു, ബോർഡ് അംഗങ്ങൾ ആയ ഉണ്ണികൃഷ്ണൻ നായർ, നന്ദകുമാർ എന്നിവർ പങ്കെടുത്തു. മഹിളാ വിഭാഗം നീലാംബരിയുടെ ഭാരവാഹികൾ ആയി മിനി നന്ദകുമാർ (പ്രസിഡന്റ് ), സുകേഷിണി. വി (വൈ. പ്രസിഡന്റ് ), ഷീജ നായർ (സെക്രട്ടറി ) പൂജ രാജേഷ് (ജോ. സെക്രട്ടറി ) സ്മിത അനിൽകുമാർ (ട്രഷറര്‍) എന്നിവരെയും 10 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
SUMMARY: KNSS Nelamangala Karayogam Women’s Wing formed