ബെംഗളൂരു: സംസ്ഥാനത്ത് 35 ഐപിഎസ് ഓഫീസർമാർക്ക് സ്ഥലംമാറ്റം. കലബുറഗി നോർത്ത് ഈസ്റ്റേൺ റെയ്‌ഞ്ച് ഡിഐജി അജയ് ഹിലോരിക്ക് ബെംഗളൂരു ഡിഐജി, ജോയിന്റ് കമ്മിഷണര്‍ (ക്രൈം). സിറ്റി സെൻട്രൽ ക്രൈം ബ്രാഞ്ച് എന്നിവയുടെ ചുമതല നല്‍കി. നിലവിൽ ചുമതലവഹിക്കുന്ന ഡോ. ചന്ദ്രഗുപ്തയെ കലബുറഗി നോർത്ത് ഈസ്റ്റേൺ റെയ്‌ഞ്ചിലേക്കാണ് മാറ്റിയത്. ബെംഗളൂരു ട്രാഫിക് ജോയിന്റ് കമ്മിഷണറായ അനുചേതിനെ പോലീസ് റിക്രൂട്മെന്റ് വിഭാഗം ഡിഐജിയാക്കി. കാർത്തിക് റെഡ്ഡിയായിരിക്കും പുതിയ ട്രാഫിക് പോലീസ് കമ്മിഷണർ.
ബെംഗളൂരുവിൽ പുതുതായി രൂപവത്കരിച്ച മൂന്ന് പോലീസ് ഡിവിഷനുകളുടെ ഡിസിപിമാരായി ഇലക്‌ട്രോണിക്‌സ് സിറ്റി ഡിവിഷനിൽ എം. നാരായണ, സൗത്ത് വെസ്റ്റ് ഡിവിഷനിൽ അനിതാ ഭീമപ്പ ഹദ്ദന്നവര്‍, നോർത്ത് വെസ്റ്റ് ഡിവിഷനിൽ ഡി.എൽ. നാഗേഷ് എന്നിവരെ നിയമിച്ചു.
#BREAKING | Bengaluru joint CP traffic MN Anucheth has been transferred and posted as DIGP, Recruitment. Karthik Reddy replaces Anucheth.
Ajay Hilori replaces Chandragupta as head of Central Crime Branch of Bengaluru police.
Total 35 IPS officers transferred. @DeccanHerald pic.twitter.com/X3SSokRxq7
— Prajwal D’Souza (@prajwaldza) July 15, 2025
SUMMARY: 35 IPS officers transferred in Karnataka