തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു

തൃശൂർ: ചെറുതുരുത്തി വഴി ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു. ജാംനഗർ- തിരുനെൽവേല്ലി എക്‌സ്‌പ്രസിന് മുകളിലേക്കാണ് മരം വീണത്. ഇന്ന് രാവിലെ 10 മണിക്കായിരുന്നു അപകടം. മണിക്കൂറുകളോളം ട്രെയിൻ നിർത്തിയിട്ടു. മരം മാറ്റിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചുവെന്നാണ് വിവരം.
ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടാലാണ് വലിയ അപകടമാണ് ഒഴിവാക്കിയത്. മരം വീഴുന്നത് കണ്ട് ട്രെയിനിനിന്റെ വേഗത ലോക്കോ പെെലറ്റ് കുറയ്ക്കുകയായിരുന്നു. അപകടത്തില്‍ ആർക്കും പരുക്കില്ല. മരത്തിന്റെ ചില്ലകളാണ് ട്രെയിനിന് മുകളില്‍ വീണത്. ഇതും വലിയ അപകടം ഒഴിവാക്കി.
TAGS : LATEST NEWS
SUMMARY : Tree falls on train running in Thrissur