തിരുവനന്തപുരം: ട്രെയിനില്‍ നിയമവിദ്യാര്‍ത്ഥിയെ അതിക്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. വട്ടിയൂര്‍ക്കാവ് സ്വദേശി സതീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ വേണാട് എക്‌സ്പ്രസില്‍ വര്‍ക്കലയില്‍ വച്ചാണ് സംഭവം. പെണ്‍കുട്ടി റെയില്‍വേ പോലീസിനെ വിവരമറിച്ചതിനെ തുടര്‍ന്ന് പോലീസ് ഉടന്‍തന്നെ പ്രതിയെ പിടികൂടുകയുമായിരുന്നു.
സതീഷ് കുമാര്‍ സര്‍ക്കാര്‍ ജീവനക്കാരനാണെന്നാണ് റെയില്‍വേ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. പ്രതിയെ തമ്പാനൂര്‍ റെയില്‍വേ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.
SUMMARY: Attempt to rape female student on train: Suspect arrested