തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഗ്രാമിന് 50 രൂപ താഴ്ന്ന് 9,160 രൂപയിലും പവന് 400 രൂപ കുറഞ്ഞ് 73,280 രൂപയിലുമാണ് വ്യാപാരം. 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 40 രൂപ കുറഞ്ഞ് 7,515 രൂപയിലെത്തി.
14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5,855 രൂപയും ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 3,775 രൂപയുമാണ് ഇന്ന് വില. ഇന്നലെ ഗ്രാമിന് രണ്ടു രൂപയുടെ കുറവ് രേഖപ്പെടുത്തിയ വെള്ളി വിലയ്ക്ക് ഇന്ന് അനക്കമില്ല. ഗ്രാമിന് 123 രൂപയിലാണ് വ്യാപാരം.
SUMMARY: Gold rate is decreased