മുംബൈ: സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് നിര്‍മാതാവിനെ ചെരുപ്പ് കൊണ്ട് അടിച്ച് നടി. ‘സോ ലോങ്ങ് വാലി’ എന്ന സിനിമയുടെ സ്‌പെഷ്യൽ ഷോയ്‌ക്കിടെയാണ് നടി രുചി ഗുജ്ജാർ ചിത്രത്തിന്റെ നിർമാതാവിനെ ചെരുപ്പൂരി അടിച്ചത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.
View this post on Instagram
25 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് നടി നിർമാതാവായ കരൺ സിങ് ചൗഹാനെ ചെരുപ്പ് ഉപയോഗിച്ച് തല്ലിയത്. വീഡിയോയിൽ രുചി ദേഷ്യം പിടിച്ച് ബഹളം വയ്‌ക്കുന്നതും ശേഷം ചെരുപ്പൂരി നിർമാതാവിനെ തല്ലുന്നതും കാണാം.
സോണി ടിവിയില്‍ സംപ്രേഷണം ചെയ്യാനായി ഒരു ഹിന്ദി സീരിയല്‍ നിര്‍മിക്കാമെന്ന വാഗ്ദാനവുമായി കരണ്‍ തന്നെ വന്നു കണ്ടിരുന്നെന്നും അങ്ങനെ താനും നിര്‍മാണപങ്കാളിയാകുമെന്ന നിബന്ധനയില്‍ സീരിയില്‍ നിര്‍മിക്കാന്‍ ധാരണയായി. തുടര്‍ന്ന്, 2023 ജൂലൈ മുതല്‍ 2024 ജൂലൈ വരെയുള്ള സമയങ്ങളില്‍ പല തവണകളായി 25 ലക്ഷത്തോളം രൂപ കരണ്‍ സിംഗിന് നല്‍കി. എന്നാല്‍ പിന്നീടാണ് കരണ്‍ ‘സോ ലോംഗ് വാലി’ എന്ന ചിത്രത്തിന്റെ നിര്‍മാണത്തിനായി തന്റെ പണം ഉപയോഗിക്കുകയാണെന്ന് അറിഞ്ഞത്. പണം തിരികെ ആവശ്യപ്പെട്ട് കരണ്‍ സിംഗിനെ സമീപിച്ചെങ്കിലും ഭീഷണിപ്പെടുത്തിയെന്നും രുചി പറഞ്ഞു.
View this post on Instagram
സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിന്റെ പുറത്ത് കരൺ സിങ് ചൗഹാനെതിരെ മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിത പ്രകാരം 318(4), 352, 351(2) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
SUMMARY: Actress beats producer with shoe, alleging financial fraud; video