കൊച്ചി: മഴ കനത്തതിനെത്തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട മൂന്നു വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. ശനിയാഴ്ച രാവിലെ 11.15ന് ഇറങ്ങേണ്ടിയിരുന്ന മുംബൈയില്‍ നിന്നുള്ള ആകാശ എയർ വിമാനം, 11.45 ന് ലാൻഡിങ് നിശ്ചയിച്ചിരുന്ന അഗത്തിയില്‍ നിന്നുള്ള അലയൻസ് എയർ വിമാനം, 12.50ന് ഇറങ്ങേണ്ടിയിരുന്ന മുംബൈയില്‍ നിന്നു തന്നെയുള്ള ഇൻഡിഗോ വിമാനം എന്നിവയാണ് വഴി തിരിച്ചു വിട്ടത്.
മുംബൈയില്‍ നിന്നുള്ള വിമാനങ്ങള്‍ കോയമ്പത്തൂരിലേക്കും അഗത്തി വിമാനം ബെംഗളൂരുവിലേക്കുമാണ് തിരിച്ചു വിട്ടത്. ഉച്ച കഴിഞ്ഞ് കാലാവസ്ഥ മെച്ചപ്പെട്ടതോടെ വിമാനങ്ങള്‍ കൊച്ചിയില്‍ തിരിച്ചിറങ്ങി.
SUMMARY: Heavy rain; 3 flights diverted at Nedumbassery