ബെംഗളൂരു : കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തോടനുബന്ധിച്ചുള്ള കലാ-കായിക മത്സരങ്ങൾക്ക് ഓഗസ്റ്റ് മൂന്നിന് തുടക്കമാകും.
സെപ്റ്റംബർ 27, 28 തീയതികളിലാണ് ഓണാഘോഷം നടക്കുന്നത്.
മത്സരങ്ങൾക്ക്
സ്പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. മൂന്നിന് ചെസ് വിജിനപുര ജൂബിലി സ്കൂളിലും 10-ന് കായിക മത്സരങ്ങൾ എൻആർഐ ലേ ഔട്ട് ജൂബിലി ഇംഗ്ലീഷ് സ്കൂളിലും നടക്കും. ക്വിസ്, ലേഖനം (ഇംഗ്ലീഷ്), വാർത്താ വായനമത്സരങ്ങൾ 17-ന് വൈകീട്ട് മൂന്നിന് വിജനപുര ജൂബിലി സ്കൂളിൽ നടക്കും.
തിരുവാതിരക്കളി, ശാസ്ത്രീയനൃത്തം, പ്രച്ഛന്നവേഷം എന്നീ മത്സരങ്ങൾ 23-ന് വൈകീട്ട് മൂന്നിനും നാടോടി നൃത്തം സംഘനൃത്തം സിനിമാറ്റിക് ഡാൻസ് മത്സരങ്ങൾ 24-ന് രാവിലെ 10-നും എൻആർഐ ലേ ഔട്ട് ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂളിൽ നടക്കും. മലയാളം കവിതചൊല്ലൽ, ചലച്ചിത്രഗാന, സംഘ ഗാന മത്സരങ്ങൾ 30-ന് വൈകീട്ട് മൂന്നിന് വിജിനപുര ജൂബിലി സ്കൂളിൽ നടക്കും. പൂക്കളമത്സരം, സ്പോട്ട് പെയിന്റിങ് മത്സരങ്ങൾ 31-ന് രാവിലെ 10-ന് എൻആർഐ ലേ ഔട്ട് ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂളിൽ നടക്കും.
മത്സരങ്ങളെ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഫോൺ: 6366372320, 9449140594, 9986597770, 6363312091.
SUMMARY: Kerala Samajam Dooravani Nagar Onam Celebrations: Competitions from August 3rd