ബെംഗളൂരു: മാഗഡി റോഡിൽ ജ്വല്ലറി ഉടമയെയും ജീവനക്കാരനെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി 18.4 ലക്ഷം രൂപയുടെ സ്വർണം കവർന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം ജ്വല്ലറി ഉടമയെയും ജീവനക്കാരനെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയായിരുന്നു.184 ഗ്രാം സ്വർണാഭരണങ്ങളാണ് നഷ്ടമായത്.
മോഷണത്തിനു ശേഷം കാറിൽ മൂവരും മാഗഡിയിലേക്കു രക്ഷപ്പെട്ടു. കട ഉടമയും ജീവനക്കാരനും ഇവരെ പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൃത്യത്തിനു ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തു. കളിതോക്കാണിതെന്നു സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താൻ പോലീസ് ശ്രമം ആരംഭിച്ചു.
SUMMARY: Three masked men rob jewellery shop on Magadi road.