ബെംഗളൂരു: ജീവകാരുണ്യ രംഗത്തെ കൂട്ടായ്മയായ കാരുണ്യ ബെംഗളൂരുവിന്റെയും പൈ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് നോട്ട് പുസ്തകങ്ങൾ വിതരണം ചെയ്തു. ഇന്ദിരാ നഗർ ജീവൻ ഭീമാ നഗറിലെ കാരുണ്യ അഡ്മിൻ ഹാളിൽ നടന്ന വിതരണ ചടങ്ങിന്റെ ഉദ്ഘാടനം പൈ ഇന്റർനാഷണൽ ഇലക്ട്രോണിക്സ് ചെയർമാനും പൈ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാനുമായ രാജകുമാർ നിർവഹിച്ചു. കാരുണ്യ ചെയർമാൻ എ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. പൈ ഫൗണ്ടേഷൻ സ്പോൺസർ ചെയ്ത നോട്ട് പുസ്തകങ്ങൾ 250 കുട്ടികൾക്കാണ് നൽകിയത്.
വർഷങ്ങളായി കർണാടകയിലും അയൽ സംസ്ഥാനങ്ങളിലുമായി 40,000 കുട്ടികൾക്കാണ് ഫൗണ്ടേഷൻ സൗജന്യമായി നോട്ടുബുക്കുകൾ വിതരണം ചെയ്യുന്നത്. പൈ ഫൗണ്ടേഷൻ ട്രസ്റ്റി മീന രാജകുമാർ, കാരുണ്യ ജനറൽ സെക്രട്ടറി സുരേഷ് കെ, സെക്രട്ടറി സിറാജ് എം കെ, ട്രഷറർ മധുസൂദനൻ കെ പി, കെ തമ്പാൻ, ട്രസ്റ്റിമാരായ കാദർ മൊയ്തീൻ, ഡോക്ടർ രാജൻ, എം ജനാർദ്ദനൻ, കെ രവി, കെ ചന്ദ്രശേഖരൻ നായർ, പൊന്നമ്മ ദാസ് എന്നിവർ സംസാരിച്ചു. കാർത്യായനി രാജേന്ദ്രൻ, തങ്കമ്മ സുകുമാരൻ, സുരേന്ദ്രൻ മംഗലശ്ശേരി, ആന്റണി, ദിനേശൻ, പ്രഹ്ലാദൻ ഒ.വി സുജയൻ, പവിത്രൻ, ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി വിവിധ സംഘടനാ പ്രതിനിധികളും കാരുണ്യ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
SUMMARY: Distribution of Karunya Note Books