ബെംഗളൂരു: ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് ബെംഗളൂരു അതിരൂപത, മാണ്ഡ്യ രൂപത, കാത്തലിക് റിലീജ്യസ് ഇന്ത്യ, യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം എന്നിവയുടെ ആഭിമുഖ്യത്തില്‍ ബെംഗളൂരു ബെംഗളൂരു ഫ്രീഡം പാർക്കിൽ ശനിയാഴ്ച നടന്ന റാലിയിൽ സന്യസ്ത്ര്‍, വിശ്വാസികൾ, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരടക്കം നിരവധി പേര്‍ പങ്കെടുത്തു. ബെംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ റാലി ഉദ്ഘാടനം ചെയ്തു. മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ ക്രിസ്ത്യൻ സമൂഹം നൽകിയ സംഭാവനകളെകുറിച്ച് റാലിയിൽ സംസാരിച്ച ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ വിശദീകരിച്ചു. കർണാടകയിൽ ബിജെപി സർക്കാർ കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമം റദ്ദാക്കിയില്ലെങ്കിൽ സമാന സാഹചര്യം ഇവിടെയും ആവർത്തിക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
VIDEO | Bengaluru: Hundreds of people protested in Freedom Park against arrest of Kerala nuns and sought protection of minorities, earlier today.
(Full video available on PTI Videos – https://t.co/dv5TRAShcC)#Bengaluru pic.twitter.com/UqILE9aMEc
— Press Trust of India (@PTI_News) August 2, 2025
യാക്കോബായ ഓർത്തഡോക്സ് സഭയുടെ മെത്രാപ്പൊലീത്ത ഐസക് മാർ ഒസ്താത്തിയോസ്, ബെംഗളൂരു അതിരൂപതാ വികാരി ജനറൽ ഫാ. സേവ്യർ മനവത്ത്, ഫാ. റിജി ജോസ്, കർണാടക ന്യൂനപക്ഷ വികസന കോർപ്പറേഷൻ ഡയറക്ടർ വിക്രം ആന്റണി, എകെയുസിഎഫ്എച്ച്‌ആർ സെക്രട്ടറി പെരിചോ പ്രഭു, സിസ്റ്റർ മരിയാ ഫ്രാൻസിസ്, ബ്രിന്ദാ അഡിഗെ എന്നിവരും സംസാരിച്ചു.
SUMMARY: Arrest of nuns: Huge protest rally in Bengaluru