ബെംഗളൂരു: 1790 കിലോമീറ്റർ താണ്ടി ഉടമയെ തേടി ഡൽഹിയിൽ നിന്നു മണ്ഡ്യയിലെത്തി പ്രാവ്. ഒരു വയസ്സുകാരനായ അഭിമന്യുവെന്ന പ്രാവാണ് പ്രതികൂല സാഹചര്യങ്ങളും ഒട്ടേറെ സംസ്ഥാനങ്ങളും താണ്ടി ഉടമയായ മാണ്ഡ്യ സ്വദേശി ശ്രീധറുടെ അടുത്തെത്തിയത്. കർണാടക ഹോമിങ് പീജിയൻ ഫെഡറേഷൻ സംഘടിപ്പിച്ച ഡൽഹി റെയ്സിലാണ് അഭിമന്യുവിന്റെ നേട്ടം.
52 Days In The Sky: Pigeon Flies From Delhi To Mandya! | 1790 ಕಿ.ಮೀ. ಹಾರಿ ಬಂದು ದಾಖಲೆ ಬರೆದ ಪ್ರೀತಿಯ 'ಪಾರಿವಾಳ! | N18V#mandya #pigeon #competition #records #News18Kannada pic.twitter.com/vKbrqm6vyc
— News18 Kannada (@News18Kannada) August 2, 2025
22 പ്രാവുകളാണ് മത്സരത്തിൽ പങ്കെടുത്തത്. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള പ്രാവുകളായിരുന്നു ഇത്. പ്രാവുകളിൽ 14 എണ്ണം ഉടമകളുടെ പക്കൽ മടങ്ങിയെത്തി. എന്നാൽ ഇതിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രാവായിരുന്നു അഭിമന്യുവെന്നതാണ് നേട്ടത്തെ ശ്രദ്ധേയമാക്കുന്നത്. ഒപ്പം അഭിമന്യു പങ്കെടുത്ത ആദ്യ മത്സരമായിരുന്നു ഇതെന്നതും നേട്ടത്തിന്റെ ശോഭ ഇരട്ടിയാക്കുന്നു.
SUMMARY: Mandya pigeon flies 1790 km from Delhi to reunite with owner.