ബെംഗളൂരു: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർണാടക ആർടിസി ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് ഇന്ന് ആരംഭിക്കും. തിങ്കളാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി എന്നിവരുമായി ജീവനക്കാരുടെ സംഘടനാ പ്രതിനിധികൾ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരവുമായി മുന്നോട്ടു പോകുന്നത്.
2020 ജനുവരി 1 മുതൽ 2023 ഫെബ്രുവരി 28 വരെ സർക്കാർ ശമ്പള കുടിശികയിനത്തിൽ നൽകാനുള്ള 1785 കോടി രൂപ നൽകണം, 25% ശമ്പള വർധന നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.
അതിനിടെ പണിമുടക്ക് യാത്രാക്ലേശത്തിനു കാരണമാകാതിരിക്കാൻ സ്വകാര്യ ബസുകളെ പകരം നിരത്തിലിറക്കാൻ കർണാടക ആർടിസി പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്. കർണാടക ആർടിസി ബസുകളുടെ നിരക്കിലാകും ഇവ സർവീസ് നടത്തുക. 4000 ബസുകളിൽ ഇത്തരത്തിൽ നിരത്തിലിറക്കുമെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
SUMMARY: Karnataka transport staff call bus strike from August 5.