ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും ചുറ്റികയും ഡീസല്‍ കന്നാസും കണ്ടെത്തി. ഏറ്റുമാനൂര്‍ വെട്ടിമുകളിലെ സെബാസ്റ്റ്യന്റെ ഭാര്യാ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.
ഇന്നലെ രാത്രിയോടെയാണ് കോട്ടയം ക്രൈംബ്രാഞ്ച് സംഘം പ്രദേശത്തെത്തി പരിശോധന നടത്തിയത്. നിലവില്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് സെബാസ്റ്റിയന്‍. ക്രൈംബ്രാഞ്ചിന്റെ ആവശ്യം പരിഗണിച്ച് ഏറ്റുമാനൂര്‍ മജിസ്ട്രറ്റ് കോടതി സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി ഈ മാസം 12 വരെ നീട്ടി. കോട്ടയം ക്രൈം ബ്രാഞ്ചാണ് ഏറ്റുമാനൂര്‍ സ്വദേശിയായ ജൈനമ്മയുടെ തിരോധാന കേസ് അന്വേഷിക്കുന്നത്.
ചേര്‍ത്തല സ്വദേശികളായ ബിന്ദു പത്മനാഭന്‍, സിന്ധു, ആയിഷ എന്നിവരുടെ കേസുകള്‍ അന്വേഷിക്കുന്നത് ആലപ്പുഴ ക്രൈം ബ്രാഞ്ചുമാണ്. നിലവില്‍ ആയുധങ്ങള്‍ കണ്ടെടുത്ത സംഭവം കൊലപാതകവുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
SUMMARY: Cherthala disappearance case; Crucial evidence found from Sebastian’s car