ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 24 ന് രാവിലെ 10.30 ന് ജീവൻ ഭീമാനഗറിലെ കാരുണ്യ ഹാളിൽ നടക്കുന്ന സംവാദത്തിൽ എഴുത്തുകാരായ സോണിയ ചെറിയാൻ, ആഷ് അഷിത, ടി.പി. വിനോദ് എന്നിവർ പ്രഭാഷണം നടത്തും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് : 9945304862, 9846185326.
SUMMARY: Writers Forum Debate on 24
SUMMARY: Writers Forum Debate on 24