ബെംഗളൂരു: വിജയനഗര ഹൊസപേട്ടയിലെ മലയാളി കൂട്ടായ്മയായ കൈരളി കൾച്ചറൽ അസോസിയേഷന്‍ സില്‍വര്‍ ജൂബിലിയും ഓണാഘോഷവും സെപ്തംബര്‍ 20,21 തീയതികളില്‍ ഹൊസപേട്ട ഡാം റോഡിലെ സായിബാബ ക്ഷേത്രത്തിന് സമീപമുള്ള ശ്രീ സായി ലീലരംഗ മന്ദിറിൽ വിവിധ പരിപാടികളോടെ നടക്കും.
20 ന് വൈകിട്ട് 5.30 ന് അമ്മ മ്യൂസിക് ഇവന്റ്സ് കണ്ണൂർ സംഘടിപ്പിക്കുന്ന സംഗീത പരിപാടിയോട് കൂടി ആഘോഷങ്ങള്‍ക്ക് തുടക്കമാകും. 21 രാവിലെ 8 മണിമുതല്‍ വിവിധ കായിക മത്സരങ്ങള്‍ അരങ്ങേറും. തുടര്‍ന്ന് ഉച്ചയക്ക് ഓണസദ്യയും ഉണ്ടാകും. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന സാംസ്കാരിക പരിപാടി കർണാടക ഊർജ്ജ മന്ത്രി കെ ജെ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. കൈരളി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് എം. കെ. മത്തായി അധ്യക്ഷത വഹിക്കും.
വിജയനഗര എംഎൽഎ എച്ച്. ആർ. ഗവിയപ്പ, ഹുഡ ചെയർമാൻ എച്ച്.എൻ. മുഹമ്മദ് ഇമാം നിയാസി, ടി.ബി.ഡാം ടി.ബി.ബോർഡ് സെക്രട്ടറി, മുൻ ടൂറിസം മന്ത്രി ബി. എസ്. ആനന്ദ് സിംഗ്, ജെ.എസ്.ഡബ്ല്യു സ്റ്റീൽ ലിമിറ്റഡ് വിജയനഗര പ്രസിഡന്റ് പി.കെ. മുരുകൻ, സാമൂഹിക പ്രവർത്തകൻ ദീപക് സിംഗ്, കെപിസിസി ജനറൽ സെക്രട്ടറി ബി. എൽ. റാണി, സഞ്ജീവിനി ആശുപത്രി മേധാവി ഡോ സണ്ണി ഈപ്പൻ, കേരള കൾച്ചറൽ അസോസിയേഷൻ, ബല്ലാരി രക്ഷാധികാരി ഗുരു മാത്യു, സൗത്ത് വെസ്റ്റേൺ റെയിൽവേ ZRUCC അംഗം അശ്വിൻ കൊത്തംബരി, കേരള കൾച്ചറൽ അസോസിയേഷൻ, ബല്ലാരി ജനറൽ സെക്രട്ടറി ബൈജു സി.കെ, സെന്റ് ജോൺസ് സ്കൂൾ മാനേജർ റവ. ഫാ. ഫ്രാൻസിസ് ബാഷ്യം, സാമൂഹിക പ്രവർത്തക രശ്മി രാജശേഖർ ഹിറ്റ്നാൽ, വി.എം.സി.എ ജനറല്‍ സെക്രട്ടറി ഗോപകുമാര്‍ എന്നിവര്‍ പങ്കെടുക്കും.
അസോസിയേഷന്റെ ഇത്തവണത്തെ കൺമല കൺമണി പുരസ്കാരം നര്‍ത്തകിയായ എസ്. അഞ്ജലിയ്ക്ക് ചടങ്ങില്‍ സമ്മാനിക്കും. ഭരത നാട്യം പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നൽകിയ സംഭാവനകളാണ് എസ്. അഞ്ജലിയെ പുരസ്കാരത്തിന് അര്‍ഹയാക്കിയതെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി. സുന്ദരന്‍ പറഞ്ഞു.
എസ്.എസ്.എൽ.സി., പി.യു.സി. പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ മലയാളി വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും കലാ-കായിക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം എന്നിവയും ഉണ്ടാകും. വൈകുന്നേരം 4.00 മുതൽ അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികള്‍ അരങ്ങേറും.
SUMMARY: Hosapetta Kairali Cultural Association Silver Jubilee Celebration on September 20th and 21st