ബെംഗളൂരു: കോളേജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയുന്ന റാക്കറ്റിലെ അംഗം മംഗളൂരുവില്‍ അറസ്റ്റിലായി. കൊച്ചി മട്ടാഞ്ചേരിയിലെ മൗലാന ആസാദ് റോഡ് സ്വദേശിയായ മുഹമ്മദ് അർഷാദ് ഖാനെ (29)ആണ് മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ദേറലക്കട്ടെയില്‍ എംഡിഎംഎ, ഹൈഡ്രോ വീഡ് കഞ്ചാവ്, എംഡിഎംഎ ഗുളികകൾ എന്നിവ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടിയത്.
സിസിബി ഉദ്യോഗസ്ഥർ ഇയാളില്‍ നിന്നും 53.29 ഗ്രാം എംഡിഎംഎ, 2.33 ഗ്രാം ഹൈഡ്രോ വീഡ് കഞ്ചാവ്, 0.45 ഗ്രാം എംഡിഎംഎ ഗുളികകൾ എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്നിനൊപ്പം ഒരു ഡിജിറ്റൽ വെയിംഗ് സ്കെയിൽ, ഒരു മൊബൈൽ ഫോൺ, മറ്റ് ഉപകരണങ്ങൾ എന്നിവയും പോലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിന് 10.85 ലക്ഷം രൂപ വിലവരുമെന്ന് കണക്കാക്കുന്നു. കൊണാജെ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമഗ്രമായ അന്വേഷണം നടന്നുവരികയാണ്.
SUMMARY: Malayali youth arrested for being part of a racket distributing drugs to college students