ബെംഗളൂരു: നഞ്ചൻഗുഡ് ലേഡീസ് ക്ലബ്ബും മലയാളം മിഷൻ മൈസൂരു മേഖലയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. ഇൻഫന്റ് ജീസസ് ചർച്ച് പാരിഷ് ഹാളിൽ വച്ച് പൊന്നോണ നിറവ് എന്ന പേരിൽ നടത്തിയ ആഘോഷത്തിൽ നഞ്ചൻഗുഡിലെ മലയാളം മിഷൻ വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും ലേഡീസ് ക്ലബ് അംഗങ്ങളും പങ്കെടുത്തു.
പൂക്കള മത്സരവും വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും ഓണസദ്യയും പൊന്നോണനിറവിന്റെ ഭാഗമായി നടന്നു.സൂസമ്മ, അജിത, കമലാക്ഷി, പ്രസന്ന, പ്രീജ, അനിത, ഫെമിന, ദീപ റോസമ്മ എന്നിവർ ഓണാഘോഷത്തിന് നേതൃത്വം നൽകി.
SUMMARY: Onam celebrations organized